നെയ്യാറ്റിന്‍കര കൊലക്കേസ്: അന്വേഷണ ചുമതല ഐ.ജി ശ്രീജിത്തിന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസില്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്. പോലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്നും കേസ് സിബിഐയ്ക്ക് നല്‍കണമെന്നും കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി ഇന്ന് രാവിലെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണ ചുമതല ഐ.ജി ശ്രീജിത്തിന് നല്‍കി ഉത്തരവിറക്കിയത്. അതേസമയം, പ്രതി ഡിവൈ.എസ്.പി ഹരികുമാറിന് ഒളിച്ച് താമസിക്കാന്‍ സ്ഥലമൊരുക്കിയ ലോഡ്ജ് മാനേജരെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഉച്ചയ്ക്ക് പിടികൂടി.

തമിഴ്നാട് തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷാണ് അറസ്റ്റിലായത്. ഈ ലോഡ്ജിലാണ് ഹരികുമാര്‍ ആദ്യം താമസിച്ചത്. അറസ്റ്റിലായ സതീഷിന് ഹരികുമാറുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. സനല്‍ മരിച്ചുവെന്ന് ഉറപ്പായപ്പോഴാണ് ഹരികുമാറും സുഹൃത്ത് ബിനുവും തൃപ്പരപ്പിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ വച്ച് സതീഷ് ഹരികുമാറിന് രണ്ട് സിം കാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കി. ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഹരികുമാര്‍ അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്.എന്നാല്‍ സിം കാര്‍ഡുകള്‍ ഈ മാസം ഏഴിന് ശേഷം പ്രവര്‍ത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മില്‍ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Top