യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി ആദരിച്ച സന്ധ്യ ജോലി രാജിവെച്ചു

14cliffhouse

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കി സര്‍ക്കാര്‍ ജോലി സന്ധ്യ ഉപേക്ഷിച്ചു. കഴിഞ്ഞ ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയെ ആരും മറക്കാനിടയില്ല. വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു സന്ധ്യ. ശക്തമായി പ്രതിഷേധിച്ചതിന് യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി ആദരിക്കുകയായിരുന്നു.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്പോര്‍ട്സ് അതോറിറ്റിയില്‍ നല്‍കിയ ജോലിയാണ് സന്ധ്യ കഴിഞ്ഞ ദിവസം രാജിവച്ചത്. ശംഖുമുഖം സ്പോര്‍ട്സ് അതോറിറ്റിയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സന്ധ്യക്ക് അനധികൃത നിയമനം നല്‍കിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധം പൊളിക്കാന്‍ യുഡിഎഫ് കളിച്ച നാടകമാണ് സന്ധ്യയുടേതെന്നു അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം കെട്ടടങ്ങും മുമ്പാണ് ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും സന്ധ്യയെ സ്പോര്‍ട്സ് അതോറിറ്റിയില്‍ നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് സന്ധ്യക്ക് ജോലി നല്‍കിയതെന്നും ആരോപണമുണ്ട്.

Top