ഫോര്‍ട്ട് കൊച്ചിയിലെ സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയൊഴിയുന്നില്ല;കൊലപാതകം കവര്‍ച്ചക്കായി മാത്രമോ?പൊലീസ് അന്വേഷണം തകൃതി.

കൊച്ചി: കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ നിന്നമൃതദേഹം കണ്ടെത്തിയത്. ഫോര്‍ട്ട്‌കൊച്ചി അമരാവതിയില്‍ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയു(36)ടേതാണു മൃതദേഹമെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മരണം കൊലപാതകമാണെന്നു പൊലീസ് വ്യക്തമാക്കി. ചേര്‍ത്തലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയാണ് സന്ധ്യ.

തോപ്പുംപടിയില്‍ തുറമുഖ ട്രസ്റ്റിലേക്കുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണു മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല എക്‌സ്‌റേ ജംക്ഷനിലെ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സന്ധ്യ ആറരയ്ക്കു ജോലി കഴിഞ്ഞ് ഇറങ്ങിയതാണ്. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു തിങ്കളാഴ്ച രാത്രി 8 മണിക്ക് സന്ധ്യ ഭര്‍ത്താവ് അജിത്തിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ് അജിത്ത്. പറഞ്ഞ സമയം കഴിഞ്ഞും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കള്‍ രാത്രിയില്‍ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തി. രാവിലെ ലോറിക്കടിയില്‍ മൃതദേഹം കണ്ട നാട്ടുകാരാണു പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തില്‍ പുറമേ പരുക്കുകളില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ധ്യയുടെ ശരീരത്തുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും നഷ്ടമായതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ശ്വാസതടസത്തെ തുടര്‍ന്നാണ് മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലോറി ഡ്രൈവര്‍മാര്‍, ഭര്‍ത്താവ് അജിത്ത് എന്നിവരെ ചോദ്യം ചെയ്തു. ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ സന്ധ്യയുമായി രൂപസാദൃശ്യമുള്ള യുവതി കാറില്‍ സഞ്ചരിക്കുന്നത് കണ്ടെന്ന അഭ്യൂഹം പരന്നിരുന്നു.

ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. മട്ടാഞ്ചേരി ഹാര്‍ബര്‍ പാലം, മട്ടാഞ്ചേരി ബി.ഒ.ടി പാലം കിഴക്ക് ഭാഗത്ത് രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. തമിഴ്‌നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന വാത്തുരുത്തിക്കടുത്താണ് മട്ടാഞ്ചേരി ഹാള്‍ട്ട്.

Top