ശബരിമല വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ ചാനലിന്റെ വാര്‍ത്താ വിഭാഗം രംഗത്ത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ മുന്‍ നിര്‍ത്തി ഇപ്പോള്‍ നടക്കുന്ന സമര കോലാഹലങ്ങള്‍ സംഘപരിവാറിന്റെ വളരെക്കാലം മുന്നേയുള്ള ഗൂഢപദ്ധതിയാണെന്ന് തെളിവ്. സ്ത്രീകളെ ശബരിമലയില്‍ കയറ്റണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത് കടുത്ത മോദി ഭക്തരും സംഘപരിവാര്‍ ബന്ധമുള്ളവരുമായി വനിതാ അഭിഭാഷകരെന്ന് തെളിവ്
സുപ്രീം കോടതി വിധിയും തുടര്‍ സാഹചര്യങ്ങളും വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താത്പര്യങ്ങളുടെ തിരക്കഥ സംഘപരിവാറിന്റെതാണെന്ന് വ്യക്തമാകുംമെന്ന് വാര്‍ത്ത തെളിവ് സഹിതം പറയുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്; 2006 ജൂലൈ 28 നാണ് സുപ്രീം കോടതിയില്‍ ശബരിമലയിലെ യുവതി പ്രവേശനത്തിനുള്ള ഹര്‍ജി സമര്‍പ്പിയ്ക്കപ്പെടുന്നത്. ഇടത് അഭിഭാഷക സംഘടനയിലെ കമ്യൂണിസ്റ്റുകാരായ അഞ്ച് യുവതികളാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് അന്നുമുതല്‍ കേരളം കേള്‍ക്കുന്നു. എന്നാല്‍ എറ്റവും അടിസ്ഥാനമായ ഈ പ്രചരണം തന്നെ തെറ്റാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഹര്‍ജി നല്‍കിയ അഞ്ച് വനിത അഭിഭാഷകരും പാരമ്പരാഗതമായി ആര്‍.എസ്.എസ്- ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നേത്യത്വവുമായി വളരെ അടുപ്പം ഉള്ള കുടുംബങ്ങളിലെ അംഗങ്ങള്‍!മാത്രമല്ല തികഞ്ഞ മോദി ഭക്തര്‍.
മുകളിലെ ഫോട്ടോയില്‍ കാണുന്ന ആര്‍എസ്എസ് നേതാവിൻ്റെ പേര് സിദ്ധാര്‍ത്ഥ് ശംഭു എന്നാണ്. ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും വിവിധ പരിവാര്‍ സംഘടനകളില്‍ പ്രധാന ചുമതലകള്‍ ഇയാള്‍ വഹിച്ച് വരുന്നു. അമിത്ഷാ അടക്കമുള്ള ബി.ജെ.പി നേത്യത്വത്തോടും വളരെ അടുത്തതാണ് സിദ്ധാര്‍ത്ഥ് ശംഭുവിന്റെ ബന്ധം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ച അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ പ്രേരണാ കുമാരിയുടെ ഭര്‍ത്താവ് കൂടിയാണ് സിദ്ധാര്‍ത്ഥ് ശംഭു. സിദ്ധാര്‍ത്ഥ് ശംഭു മാത്രമല്ല പ്രേരണകുമാരി വ്യക്തിപരമായും വിവിധ പരിവാര്‍ സംഘടനകളുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
ഹര്‍ജിക്കാരിലെ മറ്റൊരാളായ ഭക്ത പ്രസിജ സേത്തി റോത്തക്കിലെ റിട്ടയെര്‍ട് കോളേജ് അദ്ധ്യാപകന്‍ ശ്യാം സുന്തര്‍ പ്രസീജയുടെ മകളാണ്. ബി.ജെ.പി യുടെ നേത്യനിരയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇദ്ദേഹം ഹരിയാന ബി.ജെ.പിയിലെ പ്രധാന നേതാവ് ലക്ഷ്മണ്‍ സിംഗിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്നു. സമാനമാണ് അഞ്ചംഗ വനിത അഭിഭാഷക സംഘത്തിലെ മറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലം. സുധാപാല്‍, ലക്ഷ്മി ശാസ്ത്രി എന്നിവര്‍ സുപ്രീംകോടതിയിലെ അറിയപ്പെടുന്ന തീവ്ര മോദി ഭക്തരായ അഭിഭാഷക ഗണത്തില്‍ പെടുന്നു.
കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രേരണ കുമാരിയുടെ നേത്യത്വത്തില്‍ അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ മൂന്ന് പേര്‍ നടത്തിയ നാടകവും സംഘപരിവാര്‍ താത്പര്യത്തിന് അനുകൂലമണ്. നിലപാട് തിരുത്താന്‍ അനുമതി തേടിയ ഇവര്‍ വിഷയത്തിലെ പുനഃപരിശോധന ഹര്‍ജി സംബന്ധിച്ചും അതിലുണ്ടാകുന്ന താത്പര്യങ്ങള്‍ സംബന്ധിച്ചുമുള്ള സൂചനകള്‍ നല്‍കുന്നു. ശബരിമല ഹര്‍ജിയ്ക്കും വിധിയ്ക്കും പിന്നില്‍ ഇടതുപക്ഷ ഗൂഡാലോചനയാണെന്ന ആരോപണം നാമജപഘോഷമായ് കേരളത്തിന്റെ തെരുവുകളില്‍ ഉയരുന്നത് വാസ്തവത്തില്‍ ഈ വസ്തുതകള്‍ തിരിച്ചറിയപ്പെടാതെയാണ്.
ശബരിമലയിലെ യുവതി പ്രവേശനത്തെ അടിസ്ഥാനമാക്കി സംഘപരിവാര്‍ തയ്യാറാക്കിയ നാടകത്തിന്റെ തിരക്കഥയിലുള്ള സമരാഭാസങ്ങളാണ് ഇപ്പോള്‍ കേരളം കാണുന്നതും വരും ദിവസങ്ങളില്‍ കാണാന്‍ പോകുന്നതും. കേരളത്തില്‍ വിവാദവിഷയം കത്തിച്ച് നിര്‍ത്തുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച വ്യക്തിയാണ് തൃപ്തി ദേശായി. ശബരിമലയില്‍ താന്‍ കയറിയിരിക്കും എന്ന് വെല്ലുവിളിച്ച സ്ത്രീയാണവര്‍ ഒരു ഫെമിനിസ്റ്റെന്ന് അറയിപ്പെടുന്ന ഇവര്‍ രാഹുല്‍ ഈശ്വറുമൊത്തുള്ള ചിത്രങ്ങളും സോഷ്യമീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭയപ്പെടുത്തുന്ന ഉളി അജണ്ടകളാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നിലെന്നത് ഭയപ്പെടുത്തുന്നതാണ്.