ആരാധകരുടെ പ്രതിഷേധം ഫലംകണ്ടു..!! സഞ്ജു സാംസൺ ടീമിലെത്തി; ഗ്രീൻ ഫീൽഡിൽ കളിക്കും

പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ വെസ്റ്റ് ഇൻഡീസിനെതിരായുള്ള ട്വന്റി 20 ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. ഓപ്പണർ താരം ശിഖർ ധവാനു പകരമാണ് സഞ്ജു ടീമിന്റെ ഭാഗമാവുന്നത്. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ക്രിക്കറ്റ് താരങ്ങളടക്കം സഞ്ജുവിനായി രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്രയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ വലതു വിരലിന് പരിക്കേറ്റ വൃദ്ധിമാന്‍ സാഹയും ടീമിലില്ല. ഋഷഭ് പന്താണ് ടീമിലെ മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍. എന്നാൽ ഋഷഭ് ഫോമിലല്ലാത്തത് സഞ്ജുവിൻ്റ സാധ്യത കൂട്ടുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടംപിടിച്ചിരുന്നു. എന്നാല്‍, കളിക്കാന്‍ അവസരം ലഭച്ചില്ല. ഋഷഭ് പന്തായിരുന്നു പരമ്പരയിലുടനീളം വിക്കറ്റുകള്‍ കാത്തത്. പിന്നീട് നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേയ്ക്കും സഞ്ജു പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതിനെതിരേ വലിയ വിര്‍മശനമാണ് ബി.സി.സി.ഐ. നേരിടേണ്ടിവന്നത്. ഇയ്യിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാലു മത്സരങ്ങളില്‍ നിന്ന് 112 റണ്‍സ് നേടിയിട്ടുണ്ട് സഞ്ജു.

ഡിസംബർ ആറിനാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരത്തെ ഗ്രീൻ ഫാൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇതിൽ സഞ്ജുവിൻ്റെ കളികാണാനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മോശം ഫോമിലായിരുന്നിട്ടും ഋഷഭ് പന്തിന് ആവശ്യത്തിലധികം പരിഗണന നൽകുന്ന ടീം സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം നേരത്തെ വിവാദമായിരുന്നു.

Top