സഞ്ജു-ചാരു വിവാഹം ഡിസംബറില്‍

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ഡിസംബര്‍ 22ന് വിവാഹിതനാകും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ കൂടെ പഠിച്ച ചാരുലതയാണ് സഞ്ജുവിന്റെ വധു. കോളേജ് കാലത്ത് തുടങ്ങിയ പ്രണയത്തിന് വീട്ടുകാര്‍ സമ്മതമറിയിച്ചതോടെ ഇരുവരും തമ്മിലുള്ള വിവാഹത്തിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. അടുത്തിടെയാണ് തന്റെ പ്രണയം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരുമായി സഞ്ജു പങ്കുവെച്ചത്. സഞ്ജുവിനിപ്പോള്‍ പ്രായം ഇരുപത്തിനാലാണ്.

സഞ്ജു നേരിട്ട ഒരു ചോദ്യം എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്നായിരുന്നു? എന്റെ ലൈഫില്‍ അങ്ങനെ മറ്റു റിലേഷനുകളൊന്നും തോന്നിയിട്ടില്ല. ഇതാദ്യത്തെ അനുഭവമാണ്. പുറത്ത് ട്രാവല്‍ ചെയ്യുമ്പോഴൊക്കെ ഞാന്‍ തനിച്ചാണ്. അപ്പോ എനിക്കൊരു കൂട്ട് വേണമെന്ന് തോന്നി. ചാരുവിനെപ്പോലൊരാള്‍ കൂടെയുണ്ടെങ്കില്‍ കുറേ സന്തോഷം തോന്നും. അത് ആലോചിച്ചപ്പോള്‍ അച്ഛന്‍ തന്നെയാണ് പറഞ്ഞത് എന്നാല്‍ കല്യാണം കഴിച്ചേക്കൂ എന്ന് ഡിസംബര്‍ 22ന് അത് നടക്കും-സഞ്ജു പറഞ്ഞു.

Top