ട്വന്റി20 ടീമിലും ഇടം നേടി സഞ്ജു സാംസണ്‍; രോഹിത് ശര്‍മക്കും വിരാട് കോലിയും ഇല്ല; ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കും

വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് ആണിത്. രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനായി ടീമിലുണ്ട്. യുവതാരങ്ങളായ യശസ്വി ജയ്സ്വാളും തിലക് വര്‍മയും ടീമിലിടം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ട്വന്റി20 ടീമിലേക്ക് ഇരുവരെയും ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അഞ്ചു മത്സരമടങ്ങിയ പരമ്പര ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. ഓഗസ്റ്റ് 13ന് അവസാനിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ സ്‌ക്വാഡ്: ഇഷാന്‍ കിഷന്‍ (WK), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, സൂര്യ കുമാര്‍ യാദവ് (VC), സഞ്ജു സാംസണ്‍ (wk), ഹാര്‍ദിക് പാണ്ഡ്യ (C), അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

Top