പാകിസ്താന്‍ ഗോ ബാക്ക്: ബിസിസിഐ ഓഫിസില്‍ അതിക്രമിച്ചു കയറി ശിവസേന പ്രതിഷേധം

മുംബൈ: പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര നടത്താന്‍ ആലോചിക്കുന്നതില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ ബി സി സി ഐ ഓഫീസ് വളഞ്ഞു. പരമ്പര നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനായി മുംബൈയിലെത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനെതിരെ ശിവസേന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഷഹരിയാര്‍ ഖാന്‍ ഗോ ബാക്ക് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം. ഡിസംബറില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ബി സി സി ഐയുടെ പുതിയ പ്രസിഡണ്ട് ഷഹരിയാര്‍ ഖാനെ മുംബൈയിലേക്ക് ക്ഷണിച്ചത്. പ്രതിഷോധത്തിനൊടുവില്‍ ചര്‍ച്ച തന്നെ റദ്ദാക്കേണ്ടിവന്നു.Uddhav-Shahryar_

പാക്ക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധിക്കെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയ ഇരുനൂറോ‌ളം ശിവസേന പ്രവര്‍ത്തകര്‍ ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറി. പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള ക്രിക്കറ്റ് പരമ്പരയും അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ ബിസിസിഐ മേധാവി ശശാങ്കര്‍ മനോഹറിനോട് വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ശശാങ്ക് മനോഹറിന്റെ ക്ഷണപ്രകാരമാണ് ഷെഹരിയാര്‍ ഇന്ത്യയിലെത്തുന്നത്. ഡിസംബറിലെ ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പരയില്‍ അന്തിമ തീരുമാനം കൈകൊള്ളുകയാണ് ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ബിസിസിഐ മേധാവി മനോഹര്‍, സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തും.

Top