കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ബാറ്റിംഗ്;സഞ്‍ജു കളിക്കുന്നില്ല.ടീമിൽ മാറ്റമില്ല.ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

കാര്യവട്ടം: വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ 2–ാം മത്സരം ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യ ട്വന്റി20 യിൽ കളിച്ച അതേ ടീം തന്നെയാണ് രണ്ടാം മത്സരത്തിലും ഇറങ്ങുക.

ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്നിറങ്ങുന്നത്. എന്നാൽ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുക എന്ന ലക്ഷ്യവുമായാണ് വിൻഡീസ് ഇറങ്ങുന്നത്. എന്തായാലും ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൌണ്ടായ കാര്യവട്ടത്ത് തീപാറുന്ന പോരാട്ടമുണ്ടാകുമെന്നുറപ്പ്.ആഭ്യന്തര ടൂർണമെന്റുകളിലും ഐപിഎല്ലിലും നിരന്തരം കഴിവു തെളിയിച്ചിട്ടും സഞ്ജു സാംസണ് വീണ്ടും ടീമിലെത്താൻ 4 വർഷം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും 3 മത്സരങ്ങളിലും പുറത്തിരുന്നു. ഇതോടെ ടീമിൽ ഉൾപ്പെടുത്തിയ മൂന്നു പരമ്പരകളിൽ പുറത്തിരിക്കുന്ന രണ്ടാമത്തെ പരമ്പരയുമായി ഇത്. ആകെ അവസരം കിട്ടിയത് സിംബാബ്‌വെയ്ക്കെതിരായ ഒരേയൊരു ട്വന്റി20യിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗ്ലദേശിനെതിരെ യുവതാരത്തിന് അവസരം ലഭിക്കാത്തതിന്റെ നിരാശയ്ക്കിടെയാണ് വിൻഡീസിനെതിരായ പരമ്പരയിൽനിന്ന് താരത്തെ ഒഴിവാക്കിയത്. ഇതോടെ കടുത്ത വിമർശനമാണ് സിലക്ഷൻ കമ്മിറ്റിക്കെതിരെ ഉയർന്നത്. ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം ടീമിലെടുത്ത താരത്തെ നിർദ്ദാക്ഷിണ്യം തഴഞ്ഞത് മുൻതാരങ്ങളുടെയും ശശി തരൂർ എംപി ഉൾപ്പെടെയുള്ളവരുടെയും വിമർശനം ക്ഷണിച്ചുവരുത്തി. സഞ്ജുവിനെ തഴഞ്ഞതിനോടുള്ള പ്രതികരണമെന്ന നിലയിൽ തിരുവനന്തപുരത്തെ രണ്ടാം ട്വന്റി20 ബഹിഷ്കരിക്കാൻ പോലും ആരാധകർ ക്യാംപയിൻ നടത്തി.

Top