
മമ്മൂട്ടിയുടെ കടുപ്പമുള്ള വ്യക്തിത്വത്തെക്കുറിച്ച് സിനിമാ പ്രേമികള്‍ക്കെല്ലാം അറിവുള്ളതാണ്. വളരെ കാര്‍ക്കശ്യത്തോടെ പല സ്ഥലത്തും മമ്മൂട്ടി ഇടപെട്ടിട്ടുണ്ടെന്ന് സഹതാരങ്ങളും സംവിധായകരും വരെ വെളിപപെടുത്തിയിട്ടുണ്ട്. ഇത്തരമൊരു അനുഭവത്തെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരിക്കുകയാണ്.
അദ്ദേഹവുമൊന്നിച്ച് യാത്ര ചെയ്യുമ്പോള്‍ താന്‍ കാലനെ മുന്നില്‍ കണ്ടിരുന്നുവെന്ന് ഒരു ചാനല്‍ പരിപാടിയില്‍ സംവിധായകന്‍ പറയുന്നു. ‘കേരളകൗമുദിക്ക് വേണ്ടി മമ്മൂക്കയുടെ ഒരു അഭിമുഖം ഞാന്‍ നടത്തിയിരുന്നു. ധര്‍ത്തി പുത്ര് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന സമയമാണത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ചിത്രീകരണം. എല്ലാ ദിവസവും രാവിലെ ഞാന്‍ പങ്കജ് ഹോട്ടലില്‍ ചെല്ലും. മമ്മൂക്കയുടെ കൂടെ കാറില്‍ കയറും. ജയിലില്‍ ചെല്ലും. ഒരു നോയ്മ്പ് കാലമായിരുന്നു അത്. പ്രാര്‍ത്ഥനയ്ക്ക് പോകുന്ന സമയത്ത് മമ്മൂക്ക എന്നെ പാളയത്ത് കയറ്റി വിടും. അഞ്ച് ദിവസം കൊണ്ടായിരുന്നു ഇന്റര്‍വ്യൂ എടുത്തത്.
അഞ്ച് ദിവസത്തെ ആ കാര്‍ യാത്ര സത്യം പറഞ്ഞാല്‍ കാലനെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. ഏതെല്ലാം റോഡില്‍ ഗട്ടറകളുണ്ടോ, ഏതെല്ലാം കുഴികളുണ്ടോ അതില്‍ എല്ലാം കയറ്റിയായിരുന്നു യാത്ര. വളരെ മര്യാദയ്ക്ക് കാറും സ്‌കൂട്ടറും ഓടിച്ചു പോകുന്നവരെ പോലും അദ്ദേഹം ചീത്ത പറയും. അത്ര അലക്ഷ്യമായിട്ടായിരുന്നു മമ്മൂക്കയുടെ ഡ്രൈവിംഗ്’. ദിനേശ് പറഞ്ഞു.