
എന്നും വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സമൂഹത്തിലെ താഴെത്തട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് എന്നും മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് സന്തോഷ്. കഴിഞ്ഞ നാലു ദിവസങ്ങളായി വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് സന്തോഷ് പണ്ഡിറ്റ്.
ആദിവാസി മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി ഈ ഓണ ദിവസവും അദ്ദേഹം സജീവമാണ്. ഇതിനെക്കുറിച്ച് അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. വയനാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം ചില സൂചനകള്‍ നല്‍കുന്നുണ്ട്.
‘പ്രളയ കെടുതിയും ഉരുള് പൊട്ടലും മുലം ദുരിതം അനുഭവിക്കുന്നവരും കടുത്ത ദാരിദ്രവും നേരിടുന്നവര് അടിയന്തിരമായ് നിങ്ങളുടെ ലൊക്കേഷ9 ,മൊബൈല് നമ്പറ് സഹിതം ഇതിനു താഴെ comment ഇടൂ..very urgent.. രക്തം കുടിക്കുന്ന യാതൊരു മനുഷ്യപറ്റും ഇല്ലാത്ത കുറേ അട്ടകള് ഈ ഭാഗങ്ങളിലുണ്ടേ..ഭാഗ്യത്തിന് ഇതുവരെ കടിയൊന്നും കിട്ടിയില്ല…’ സന്തോഷ് പണ്ഡിറ്റ് പറയുന്നു.