സിനിമാ താരങ്ങള്‍ക്ക് ഒരു സന്തോഷ് പണ്ഡിറ്റ് ചലഞ്ച്; കലയെ വിറ്റ് ജീവിക്കുന്നവര്‍ പകുതി ജനങ്ങള്‍ക്ക് കൊടുക്കുമോ?

കേരളത്തിലെ പ്രളയ ദുരിത മേഖലകളില്‍ സന്നദ്ധ സഹായം ചെയ്ത് ജനങ്ങളുടെ മനസില്‍ വീണ്ടും ഇടം നേടിയിരിക്കുകയാണ് പ്രമുഖ താരം സന്തോഷ് പണ്ഡിറ്റ്. തന്റെ കഴിവിനും അപ്പുറമുള്ള സഹായമാണ് താരം ചെയ്യുന്നതെന്നാണ് ജനങ്ങളും അഭിപ്രായപ്പെടുന്നത്. മറ്റുള്ളവര്‍ കലയെ വിറ്റ് പണം സമ്പാദിക്കുമ്പോള്‍ താന്‍ അങ്ങനെയല്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്. ഇത് തെളിയിക്കാനായി താരം ഒരു ചലഞ്ചും മുന്നോട്ട് വച്ചു.

പണ്ഡിറ്റ് കലയെ ബിസ്സിനസ്സാക്കി പണം ഉണ്ടാക്കിയാലും 50 ശതമാനവും പാവപ്പെട്ടവര്‍ക്ക് കൊടുക്കും. അത് ഈ കലയെ ഭംഗിയായ് വിറ്റ് പണം ഉണ്ടാക്കുന്ന ആരെങ്കിലും മാതൃക ആക്കുമോ? എന്നാണ് പണ്ഡിറ്റ് ചോദിക്കുന്നത്. ചലഞ്ച് ഏറ്റെടുക്കപ്പെടാതെ പോകരുതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയണ് താരം ചലഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകന്റെ ഒരു സിനിമയിലെ ഗാനം YouTube ല് DISLIKE ലെ പ്രളയം കാരണം ശ്രദ്ധിക്കപ്പെട്ടല്ലോ… DISLIKE ന്റെ ട്രെന്‍ഡില്‍ ഒന്നാമതാകും എന്നു പറയുന്നു. 10 ലക്ഷം വരെ എത്താം…’

എങ്ങനെ എങ്കിലും പാട്ട് നാലാള് കണ്ട് YouTube ലൂടെ പണം ഉണ്ടാക്കുവാന്‍ ശ്രമിച്ചതാകാം. ഇതിനായ് സന്തോഷ് പണ്ഡിറ്റിനെ ഒക്കെ, ഗുരുവായ് കണക്കാക്കി വിഷ്യലൈസ് ചെയ്തു നോക്കി എങ്ങനെ എങ്കിലും ഒരു വിജയം നേടുവാന്‍ ശ്രമിച്ചതാകും. സന്തോഷ് പണ്ഡിറ്റ് ശൈലിയെ കടമെടുത്ത്, അദ്ദേഹത്തിന്റെ നിലവാരം കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുവാന്‍ ശ്രമിക്കുന്നതും തെറ്റല്ല.

പ്രേക്ഷകര്‍ ചിന്തിക്കേണ്ട വിഷയം ഭൂരിഭാഗം സിനിമാക്കാരും സിനിമയോടോ, കലയോടോ, സംഗീതത്തോടൊ , സ്‌നേഹം കൊണ്ടല്ലാ ഒന്നും ചെയ്യുന്നത്. എങ്ങനെ എങ്കിലും പണം ഉണ്ടാക്കണം എന്നത് മാത്രമാണ് ലക്ഷ്യം.

എത്രയോ Double Meaning ഉള്ള ഡയലോഗൊക്കെ ഉള്ള പല ചവറ് സിനിമകളേയും ഇതേ പ്രേക്ഷകര്‍ ഹിറ്റാക്കി കൊടുത്തിട്ടുണ്ട്. ഇനി പാട്ടിന്റെ വരികളുടെ നിലവാരം നോക്കിയില് ‘എന്റെ അമ്മന്റെ ജിമ്മിക്കി കമല് ‘, ‘അവള് വേണ്ടടാ ഇവള് വേണ്ടടാ ‘, ‘അമ്മായി അമ്മ അപ്പം ചുട്ടു ‘, ‘ പണം വരും പോകും’ ” എന്നിവ മെഗാ ഹിറ്റായിരുന്നു’ YouTube ല് നിന്ന് ഒരു പാട് പണവും ഉണ്ടാക്കി കാണും.

ഇപ്പോള് പത്തു പേര് കണ്ട് പണം ഉണ്ടാക്കുവാന്‍ പണ്ഡിറ്റിനെ വലിയ വലിയ സംവിധായകര്‍ പോലും മാതൃകയാക്കുന്നു. ഈശ്വരാ ഇക്കണക്കിന് ഇനി വലിയ നടന്മാരും എല്ലാ കാര്യത്തിലും പണ്ഡിറ്റിനെ മാതൃക ആക്കുമോ?

ഒടുവില് മലയാള സിനിമ എന്നാല് പണ്ഡിറ്റിന്റെ സിനിമ എന്നാകുമോ? പണ്ഡിറ്റിന്റെ സിനിമയെ റെഫര്‍ ചെയ്യാതെ മഹാന്മാരായ സംവിധായകര്‍ക്കും , നടന്മാര്‍ക്കും ജീവിക്കുവാന്‍ പറ്റാത്ത അവസ്ഥ ആകുമോ’ ?

സിനിമയിലെ ഭൂരിഭാഗം ആളുകളും കലയേയും സംഗീതത്തേയു വിറ്റു ജീവിക്കുന്ന വെറും ബിസിനസ്സുകാര്‍ മാത്രമാണ്. അവര്‍ക്ക് എന്ത് കല? എന്ത് സംഗീതം ? എന്ത് സിനിമ? വെറും കച്ചവടം മാത്രം.

( വാല്‍കഷണം: . പണ്ഡിറ്റ് കലയെ ബിസ്സിനസ്സാക്കി പണം ഉണ്ടാക്കിയാലും 50 ശതമാനവും പാവപ്പെട്ടവര്‍ക്ക് കൊടുക്കും… അത് ഈ കലയെ ഭംഗിയായ് വിറ്റ് പണം ഉണ്ടാക്കുന്ന ആരെങ്കിലും മാതൃക ആക്കുമോ?)

Top