ഇരുമുടിക്കെട്ടില്‍ സ്ത്രീകള്‍ കരുതേണ്ട ഒരു കാര്യം കൂടിയുണ്ട്, പെണ്ണു പൂക്കുന്ന കാടായി മാറട്ടെ ശബരിമല: ശാരദക്കുട്ടി

സുപ്രീം കോടതിയുടെ ചരിത്രവിധിയിലൂടെ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനുളള അവകാശവും,അവസരവും കൈവന്നിരിക്കുകയാണ്. അങ്ങനെ ശബരിമലയില്‍ കയറാനുള്ള അവകാശം സ്ത്രീകള്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് എഴുത്തുകാരിയായ ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ ശബരിമലയില്‍ പോകുമ്പോള്‍ ഇരുമുടിക്കെട്ടില്‍ ഒരു വൃക്ഷതൈ കൂടി കരുതണമെന്നും അവിടെ കാടുപിടിപ്പിക്കുകയാവണം ലക്ഷ്യമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഓരോ വര്‍ഷവും മല കയറുന്നത് അവിടെ നട്ടുപിടിപ്പിച്ച മരങ്ങളെ ദര്‍ശിക്കാന്‍ കൂടിയാവണം. പെണ്ണുങ്ങള്‍ മലകയറിയാല്‍ ഉരുള്‍പൊട്ടലും ഭൂമികുലുക്കവും പ്രളയവും വനനാശവും അല്ല ഉണ്ടാവുക എന്നത് തെളിയിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്ണുങ്ങള്‍ ശബരിമലക്കു പോകുന്നുവെങ്കില്‍ അവിടം കാടുപിടിപ്പിക്കുവാനാകട്ടെ ആ യാത്ര. ഇരുമുടിക്കെട്ടില്‍ മരത്തൈകളുമായി തുടങ്ങണം ആ യാത്ര. ഓരോ വര്‍ഷവും അവയെ ദര്‍ശിക്കാന്‍ കൂടിയാകണം മല കയറുന്നത്. പെണ്ണു പൂക്കുന്ന കാടായി മാറട്ടെ ശബരിമലയും പൂങ്കാവനവും പമ്പാതീരവും. ആരണ്യകിലെ യുഗളപ്രസാദനെപ്പോലെ, വനലക്ഷ്മിക്ക് ആഭരണങ്ങള്‍ ചാര്‍ത്താനാകട്ടെ ഓരോ മല കയറ്റവും. അങ്ങനെ കാടകങ്ങള്‍ സമൃദ്ധവും സമ്പന്നവുമാകട്ടെ. പെണ്ണുങ്ങള്‍ മലകയറിയാല്‍ ഉരുള്‍പൊട്ടലും ഭൂമികുലുക്കവും പ്രളയവും വനനാശവും അല്ല ഉണ്ടാവുക എന്നത് തെളിയിക്കാന്‍ കഴിയും ഇതിലൂടെ..

.. അവിടെ കയറാനുള്ള വലിയ അവകാശമാണ് കിട്ടിയത്. കിട്ടിയ അവകാശങ്ങള്‍ എങ്ങനെ ക്രിയാത്മകമായി, ഭൂസൗഹാര്‍ദ്ദപരമായി ഉപയോഗിക്കുമെന്നതിന് ഓരോരുത്തര്‍ക്കും അവരവരുടേതായ പാOങ്ങളും മാതൃകകളും ഉണ്ടാകണം .ഓരോ വ്യക്തിയും ഓരോ വര്‍ഷവും ഓരോ തൈ നടുക എന്നത് ഒരു പുതിയ ആചാരവും നാളത്തെ ശാസ്ത്രവുമാകട്ടെ.

Sreedevi S Kartha യുടെ fb പോസ്റ്റ് വായിച്ചപ്പോഴാണ് ഇത്തരമൊരാശയം പ്രചരിപ്പിക്കേണ്ടതുണ്ടെന്നു തോന്നിയത്

Top