കൊച്ചി : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് സ്വകാര്യമല്ലെന്ന് സോളാര്‍ കമ്മിഷന്‍. കത്ത് സ്വകാര്യമാണെന്നും അതുകൊണ്ടുതന്നെ ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള സരിതയുടെ വാദം സോളാര്‍ കമ്മിഷന്‍ തള്ളി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ കത്ത് കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഇല്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്റെ വാദം.ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കമ്മിഷന് മുന്നില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവായ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ് അംഗം ടെനി ജോപ്പന്റെ നടപടിയേയും കമ്മിഷന്‍ വിമര്‍ശിച്ചു.
മൊഴി നല്‍കാന്‍ യഥാസമയം സരിത ഹാജരാകാതിരിക്കുന്നതിനെ സോളാര്‍ കമ്മിഷന്‍കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പലതും പയാന്‍ സരിത തയ്യാറാകുന്നില്ലെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഹാജരായി മൊഴി നല്‍കാന്‍ തനിക്ക് അവസരം നല്‍കേണ്ടത് സംസ്‌ഥാന സര്‍ക്കാരാണെന്നും കോടതികളില്‍ നിന്നും കോടതികളിലേയ്‌ക്ക് സഞ്ചരിക്കുന്നതിനാലാണകമ്മിഷന്‍ മുന്‍പാകെ യഥാസമയത്ത് ഹാജരാകാന്‍ തനിക്ക് കഴിയാതെവരുന്നതെന്നും സരിത അറിയിച്ചിരുന്നു. കമ്മിഷന്‍ നിര്‍ദേശിക്കുന്ന സമയങ്ങളില്‍ സരിത പലപ്പോഴും ഹാജരായിരുന്നില്ല. അവസാനമായി ഹാജരാകാന്‍ ആവശ്യപ്പെട്ട സമയത്തും സരിത മൊഴി നല്‍കാന്‍ എത്തിയിരുന്നില്ല.
സാക്ഷികൾ തുടർച്ചയായി ഹാജരാകാത്തതിൽ കമീഷൻ അതൃപ്തി അറിയിച്ചു. കേസിൽ പ്രതിയായ ടെനി ജോപ്പൻ ആശുപത്രിയിലായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ കമീഷനെ അറിയിച്ചു. ജനുവരി 25ന് ശേഷമെങ്കിലും ടെനി ജോപ്പൻ ഹാജരാകുമോ എന്ന് കമീഷൻ ചോദിച്ചു. ഹാജരാകാൻ സാധിക്കില്ലെങ്കിൽ ആശുപത്രിയിലെത്തി മൊഴിയെടുക്കാനും കമീഷന് മടിയില്ലെന്ന് ജസ്റ്റിസ് ശിവരാജൻ വ്യക്തമാക്കി.കമീഷന്‍റെ സിറ്റിങ് മുന്നോട്ടു കൊണ്ടു പോകുന്നതിനെ കുറിച്ചുള്ള അഭിപ്രായം സ്വരൂപിക്കാൻ കേസിൽ കക്ഷി ചേർന്നിട്ടുള്ള മുഴുവൻ പേരുടെയും അഭിഭാഷകരോട് ജനുവരി 18ന് ഹാജരാകാൻ ജസ്റ്റിസ് ശിവരാജൻ നിർദേശിച്ചു.