സരിതയുമായി അഞ്ഞൂറിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പി.എ . ജിക്കുമോന്‍

കൊച്ചി: 2012 ജൂണ്‍ നാലുമുതല്‍ 2013 മെയ് 28 വരെ സരിതയുമായി രണ്ട് നമ്പറുകളില്‍നിന്നും തിരിച്ചും 500 ലേറെതവണ വിളികളുണ്ടായിട്ടുണ്ടെന്ന വസ്തുതയെക്കുറിച്ച് ഇപ്പോള്‍ തനിക്ക് പറയാനാവില്ലെന്നും അത്തരം കാര്യങ്ങള്‍ ഓര്‍മയിലില്ലെന്നും ജിക്കുമോന്‍ പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ താന്‍ സ്വമേധയാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് ജിക്കുമോന്‍ ജേക്കബ്.

അതേസമയം ജിക്കുമോനെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ തിങ്കളാഴ്ച മൊഴി നല്‍കുകയായിരുന്നു ജിക്കുമോന്‍. സരിതയെ താന്‍ മൂന്നുതവണ നേരില്‍ക്കണ്ട് സംസാരിച്ചിട്ടുണ്ടെന്നും ഇതില്‍ രണ്ടുതവണയും സെക്രട്ടറിയറ്റില്‍വച്ചാണെന്നും ജിക്കുമോന്‍ കമീഷനില്‍ മൊഴി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അഡീഷണല്‍ പിഎ സ്ഥാനത്തുനിന്ന് വിടുതല്‍ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്വമേധയാ രാജിവച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉണ്ടാകുമായിരുന്നുവെന്നും ജിക്കുമോന്‍ പറഞ്ഞു. വിസ്താരത്തിനിടെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. റോഷന്‍ ഡി അലക്‌സാണ്ടറാണ് വിടുതല്‍ ഓര്‍ഡര്‍ ജിക്കുമോനെ കാണിച്ചത്. ഈ ഉത്തരവ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇപ്പോഴാണ് ഉത്തരവ് ആദ്യമായി കാണുന്നതെന്നും ജിക്കുമോന്‍ പറഞ്ഞു.

 

സരിതയെ ആദ്യമായി കാണുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായി വന്നപ്പോഴാണ്. അതിനുശേഷം ഒരിക്കല്‍ സെക്രട്ടറിയറ്റ്‌വളപ്പിലും കണ്ട് സംസാരിച്ചു. മൂന്നാംതവണ സെക്രട്ടറിയറ്റിനു സമീപമുള്ള ഹോട്ടലിലാണ് കണ്ടത്. അതിനുശേഷം ഫോണിലൂടെ സംസാരിച്ചു. പിന്നീടാ സൗഹൃദം വളര്‍ന്നു. പലപ്പോഴും കുടുംബകാര്യങ്ങളും ഭര്‍ത്താവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളും മറ്റുമാണ് സംസാരിച്ചിരുന്നത്. ടീം സോളാര്‍ കമ്പനിയുടെ മാനേജര്‍ ലക്ഷ്മി നായരെന്ന നിലയിലാണ് പരിചയപ്പെട്ടത്. പലപ്പോഴും രാത്രിയിലാണ് വിളിച്ചിരുന്നത്. പകല്‍ താന്‍ ഔദ്യോഗികമായ ജോലിത്തിരക്കിലായതിനാലാണ് രാത്രി വിളിച്ചിരുന്നത്. ആദ്യതവണ അവര്‍ തന്നെ ഫോണില്‍ വിളിച്ചത് മുഖ്യമന്ത്രിയുമായി കോണ്‍ടാക്ട് ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ സമയമറിയാനായിരുന്നു.

സരിതയുടെ കമ്പനിയുടെ ഷോറൂമുകളുടെ ഉദ്ഘാടന പരിപാടികള്‍ക്കായി ചില മന്ത്രിമാരെയും മറ്റും ക്ഷണിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, മന്ത്രി കെ പി മോഹനന്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരുടെ പേരുകള്‍ മാത്രമേ ഇപ്പോള്‍ ഓര്‍മയുള്ളൂ. ബിജു രാധാകൃഷ്ണന്‍ തന്നെക്കുറിച്ച് മുഖ്യമന്ത്രിയോട് മോശമായി സംസാരിച്ചുവെന്നും അക്കാര്യങ്ങള്‍ വാസ്തവമല്ലെന്ന് അദ്ദേഹത്തോട് പറയണമെന്നും സരിത ഒരിക്കല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സരിത തനിക്കെതിരെ എന്തെങ്കിലും പരാതി പൊലീസിനു നല്‍കിയതായി അറിയില്ല. പ്രത്യേക അന്വേഷണസംഘം തന്നെ ചോദ്യംചെയ്തത് സരിതയുമായി താന്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനാണ്. ഇതുസംബന്ധിച്ച് എഡിജിപി എ ഹേമചന്ദ്രന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.letter sarith kc venugopal
താന്‍ സര്‍വീസിലുള്ള കാലത്ത് മുഖ്യമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. യാത്രാവേളകളില്‍ ഒപ്പമുണ്ടായിരുന്നവരുടെ ഫോണിലാണ് പലരും അദ്ദേഹത്തോട് സംസാരിച്ചിരുന്നത്. ചില യാത്രകളില്‍ താനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഈ സമയം തന്റെ ഫോണില്‍ അദ്ദേഹത്തോട് പലരും സംസാരിച്ചിട്ടുണ്ട്. താന്‍ സര്‍വീസിലുള്ള സമയത്താണ് ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതെന്നും ജിക്കുമോന്‍ അറിയിച്ചു.letter saritha 6
അതിനിടെ സോളാര്‍ കമീഷന്‍ അന്വേഷണത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് വേണമെന്ന് കക്ഷികളുടെ ആവശ്യം കമ്മീഷന്‍ നിരസിച്ചില്ല . പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ടാണ് അഭികാമ്യമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ അറിയിച്ചെങ്കിലും ഇടക്കാല റിപ്പോര്‍ട്ട് ആവശ്യത്തെ അദ്ദേഹം എതിര്‍ത്തില്ല. ഇത് സംബന്ധിച്ച് കമീഷന്‍െറ തീരുമാനം ചൊവ്വാഴ്ച അറിയിക്കും. ഏപ്രില്‍ 27 ന് സോളാര്‍ കമീഷന്‍െറ കാലാവധി അവസാനിക്കാനിരിക്കെ സാക്ഷികള്‍ പലരും ഹാജരാകാതിരിക്കുന്നത് പരിഗണിച്ച് ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകരുടെ യോഗത്തിലായിരുന്നു ഇടക്കാല റിപ്പോര്‍ട്ട് എന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍, ഇടക്കാല റിപ്പോര്‍ട്ടുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ളെന്ന് കേസിലെ കക്ഷികളിലൊരാളായ ജിക്കുമോന്‍െറ അഭിഭാഷകന്‍ വ്യക്തമാക്കി.letter saritha-2
മുഖ്യമന്ത്രിയടക്കം നാല്‍പതോളം പേരെ ഇനിയും വിസ്തരിക്കാനും മൊഴിയെടുക്കാനുമുണ്ടെന്ന് ആമുഖത്തില്‍ കമീഷന്‍ സൂചിപ്പിച്ചു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കേണ്ടി വന്നേക്കാം. കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. അതിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമയം വളരെ കുറവാണ്. 2013 ല്‍ കമീഷന്‍ രൂപവത്കരിച്ചശേഷം ഒന്നര വര്‍ഷത്തോളം പലരും മൊഴി നല്‍കാനത്തൊഞ്ഞത് സമയപരിധിയെ ബാധിച്ചിട്ടുണ്ട്.saritha letter 5
സോളാര്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത എസ്. നായരും, പി.എ. മാധവന്‍ എം.എല്‍.എയും ചില പൊലീസ് ഉദ്യോഗസ്ഥരും കമീഷന്‍ മൊഴിയെടുക്കുന്നതില്‍നിന്ന് മന$പൂര്‍വം വിട്ടുനില്‍ക്കുകയാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇവരെ കമീഷനില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ഹാജരാകാന്‍ പ്രേരിപ്പിക്കണം. കമീഷന്‍ നിശ്ചയിക്കുന്ന തീയതികളില്‍ ബന്ധപ്പെട്ടവര്‍ മൊഴിയെടുക്കാന്‍ എത്തണമെന്ന് നിഷ്കര്‍ഷിക്കണം.Letter-saritha-kc venugopal
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട ബിജു രാധാകൃഷ്ണന്‍ കമീഷനില്‍ ഹാജരാക്കാമെന്ന് സമ്മതിച്ച സീഡി ഇതുവരെ ഹാജരാക്കിയിട്ടില്ല. സരിത നായര്‍ എഴുതിയ കത്തും ഹാജരാക്കിയിട്ടില്ല. ഇതു രണ്ടും കണ്ടെടുക്കാന്‍ കമീഷന്‍ അധികാരമുപയോഗിക്കണമെന്നും ആവശ്യമുയര്‍ന്നു. നിശ്ചിത തീയതിക്കകം തെളിവുകള്‍ ഹാജരാക്കിയില്ളെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കാന്‍ കമീഷന് അധികാരമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ 25 ന് വിസ്തരിക്കാനാണ് കമീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിന് മുമ്പ് സരിത ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കണം. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ സരിതയുടെ സാന്നിധ്യത്തിലാകണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ജോസ്.കെ.മാണി, എ.ഡി.ജി.പി പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരുടെ മൊഴി വിശദമായി രേഖപ്പെടുത്തണം.

Top