കേസുകളില്‍ പരസ്പരം വിട്ടു വീഴ്ച; ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; വിവാദ ഫോണ്‍ കെണി മറവിയിലാകും

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നും ഫോണ്‍ കെണി. മംഗളം ചാനല്‍ തങ്ങളുടെ ഉത്ഘാടന ദിവസം തന്നെ വന്‍ ഹിറ്റ് നിര്‍മ്മിക്കാന്‍ ലക്ഷ്യം വച്ച് ചെയ്ത വൃത്തികെട്ട തന്ത്രത്തിലാണ് മന്ത്രിയായിരുന്ന ശശീന്ദ്രന്‍ കുടുങ്ങിയത്. എന്നാല്‍ ഇരു കൂട്ടര്‍ക്കും ഹാനികരമല്ലാത്ത രീതിയില്‍, ഇത് മുഖേന ഉണ്ടായ എല്ലാ കേസുകളും ഒത്ത് തീരുന്നതിന്റെ ലക്ഷണമാണ് കാണുന്നത്. ഇതിന് മുന്നോടിയായി ചാനല്‍ ലേഖിക അവര്‍ നല്‍കിയ കേസില്‍ നിന്നും കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു.

ഇത്തരത്തില്‍ ഫോണ്‍കെണി കേസില്‍ നിന്നും കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രജ്ഞ ചെയ്യുന്നു. ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജഞ ചെയ്യും. നാളെ ഗവര്‍ണര്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് സത്യപ്രജ്ഞ മറ്റനാളേക്ക് മാറ്റിയത്. സര്‍ക്കാര്‍ ഗവര്‍ണറുടെ സമയം തേടി. ഗതാഗതവകുപ്പ് തിരികെ ലഭിച്ചേക്കും. പത്തുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ശശീന്ദ്രന്‍ തിരിച്ചുവരുന്നത് . ഫോണ്‍ കെണി വിവാദത്തെത്തുടര്‍ന്ന് 2017 മാര്‍ച്ചിലാണ് രാജിവച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനമായത്. എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനം നല്‍കണം എന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നേതൃത്വം എല്‍ഡിഎഫ് നേത്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സത്യപ്രജ്ഞ വേഗത്തിലാക്കുന്നത്.

കുറ്റവിമുക്തനായി തിരികെയെത്തിയാല്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ശരദ് പവാറിന്റെ നേരത്തേയുള്ള നിലപാടിനെ യോഗത്തില്‍ ആരും എതിര്‍ത്തില്ല. ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍, സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ഡല്‍ഹിയില്‍ ശരദ് പവാറിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കുവൈത്തിലായതിനാല്‍ തോമസ് ചാണ്ടി പങ്കെടുത്തില്ല.

എ.കെ.ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതും വിഷയത്തില്‍ സിപിഐക്ക് എതിര്‍പ്പില്ലാത്തതുമാണ് ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം വേഗത്തിലാക്കിയത്. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനം തിരികെ കൊടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ എന്‍സിപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഭൂമി വിഷയത്തില്‍ തോമസ് ചാണ്ടിയും രാജിവച്ചതോടെ നഷ്ടമായ മന്ത്രിസ്ഥാനമാണ് എ.കെ.ശശീന്ദ്രന്‍ ആദ്യം കുറ്റവിമുക്തനായതിനെ തുടര്‍ന്ന് എന്‍സിപിക്ക് വീണ്ടും കൈവന്നിരിക്കുന്നത്.

കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഗതാഗത വകുപ്പ് വേഗത്തില്‍ വച്ചൊഴിയണമെന്ന ആഗ്രഹമാണു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളത്. കുഴഞ്ഞുകിടക്കുന്ന വകുപ്പിനെ താത്പര്യമെടുത്തു നോക്കേണ്ടതുണ്ട്. അതിന് ഒരു മന്ത്രി തന്നെ വേണ്ട നിലയാണ്. ഇപ്പോള്‍ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കു ഗതാഗതവകുപ്പില്‍ കാര്യമായി ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടു കൂടിയാണ് എത്രയും വേഗം ഗതാഗതവകുപ്പ് കൈമാറാന്‍ അദ്ദേഹം താത്പര്യം കാട്ടുന്നതെന്നും ആക്ഷേപമുണ്ട്.

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയില്‍ കൊണ്ടുവരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇടതുപക്ഷം എക്കാലവും കൊട്ടിഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇത്. ജനങ്ങളോട് എന്ത് മറുപടി ഇവര്‍ പറയുമെന്നും ചെന്നിത്തല ചോദിച്ചു. ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന്. രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ പരസ്യമായപ്പോഴാണ് ശശീന്ദ്രന് രാജിവെക്കേണ്ടി വന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Top