റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാര്‍ക്ക് അവസരങ്ങള്‍ കുറയുന്നു. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശി നഴ്സുമാര്‍ക്ക് കുടുതല്‍ അവസരം നല്‍കുന്ന നടപടിയാണ് കാണുന്നത്.
പൊതുമേഖലാ രംഗത്ത് നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ പുതിയ നിയമം നടപ്പിലാക്കിയ സൗദി സര്‍ക്കാര്‍ ആശുപത്രികളേയും ഈ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നു. സൗദി നഴ്സിംഗ് മേഖലയില്‍ വന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന നിതാഖാത്ത് വിദേശ നഴ്സുമാരുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കുകയാണ് ലക്ഷ്യം വെച്ച് ആതുരമേഖലയിലും സൗദി ഉപയോഗിച്ച് തുടങ്ങിയത് ആശങ്കപ്പെടുത്തുന്നു.
പുതിയ നിയമം വന്നതോടെ സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് നൂറ് കണക്കിന് വിദേശി നഴ്സുമാരുടെ അവസരം നഷ്ടമാക്കുമെന്നാണ് വിലയിരുത്തല്‍. വിദേശി നഴ്സുമാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ സ്വദേശികള്‍ക്ക് കൂടുതലായി പരിശീലനം നല്‍കുകയാണ് സൗദി. സ്വദേശികള്‍ നഴ്സിംഗ് രംഗത്ത് വ്യാപകമായി പരിശീലനം നേടിയിരിക്കുന്നതും കടന്നുവരാന്‍ തയ്യാറാകുകയും ചെയ്തിരിക്കുന്നതിനാല്‍ പല ആശുപത്രികളിലും സ്വദേശി നിയമനം കൂടി. നേരത്തേ മതവുമായി ബന്ധപ്പെട്ടായിരുന്നു സ്വദേശികള്‍ അകന്നു നിന്നിരുന്നത്. എന്നാല്‍ ഇതിനെ മറികടക്കുന്ന രീതിയിലുള്ള പരിശീലനങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
യോഗ്യതയുള്ളവര്‍ കൂടുന്നതോടെ സ്വകാര്യമേഖലയിലും നാട്ടുകാരായ നഴ്സുമാരുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നും അനേകം മലയാളികള്‍ക്ക് പണി നഷ്ടമാകുമെന്നും വിവരമുണ്ട്. ഇതിന് പുറമേ റിക്രൂട്ട്മെന്റുകളിലും സൗദി പിടി മുറുക്കിയിട്ടുണ്ട്. ഇതോടെ മികച്ച യോഗ്യതയും പ്രവര്‍ത്തിപരിചയവുമുള്ളവരായിട്ടും മലയാളികളേക്കാള്‍ പ്രിയംമറ്റു രാജ്യക്കാരായ നഴ്സുമാരോട് സൗദി കാട്ടുന്നുണ്ടെന്നാണ് വിവരം.