സ്വന്തം അമ്മയെ സ്‌നേഹിക്കാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഭാര്യ; കേസ് ഒടുക്കം കോടതിയില്‍  

സൗദി അറേബ്യ :സ്വന്തം അമ്മയെ സ്‌നേഹിക്കാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഭാര്യ കോടതിയെ സമീപിച്ചു. സൗദി അറേബ്യയിലാണ് ഈ വിചിത്രമായ ആവശ്യം ഉന്നയിച്ച് യുവതി കോടതിയില്‍ എത്തിയത്. 29 വയസ്സായ സൗദി പൗരനാണ് യുവതിയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞതിന് ശേഷം ഇയാള്‍ സ്വന്തം അമ്മയെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും തന്നെ ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും യുവാവ് ഒറ്റപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു. യുവാവ് തന്നെയും കൂട്ടി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്,വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങി തരാറുണ്ടെന്നും പറഞ്ഞ യുവതി എന്നാല്‍ ഈ സ്‌നേഹം സ്വന്തം അമ്മയോട് ഇദ്ദേഹം പ്രകടിപ്പിക്കാറില്ലെന്നും യുവതി കോടതിയില്‍ ആരോപിച്ചു. വാദം കേട്ട കോടതി വിഷയത്തില്‍ യുവതിക്ക് വേര്‍പിരിയാനുള്ള അനുമതി നല്‍കി. ഇവരുടെ പേര് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

Top