ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ കൊന്നതെന്തിനെന്നുള്ള ചോദ്യത്തിന് പ്രതി രാംകുമാര്‍ പറഞ്ഞതിങ്ങനെ. തനിക്ക് സ്വാതിയെ ഇഷ്ടമായിരുന്നു. ക്ഷേത്രത്തില്‍ പോകുമ്പോള്‍ എപ്പോഴും പിന്തുടരാറുണ്ട്. ഒരിക്കല്‍ തന്റെ പ്രണയം പറഞ്ഞപ്പോള്‍ സ്വാതി തള്ളി കളയുകയായിരുന്നു. പിന്നീട് തന്നോട് മോശമായി പെരുമാറിയെന്നും കൊലയാളി പറയുന്നു.
സ്വാതിയുടെ പെരുമാറ്റമാണ് കൊലയ്ക്ക് കാരണമായതെന്നും പ്രതി രാംകുമാര്‍ വ്യക്തമാക്കി. 2015 സെപ്റ്റംബറില്‍ നഗരത്തിലേക്ക് താമസം മാറിയതിനു പിന്നാലെയാണ് സ്വാതിയെ കണ്ടത്. പ്രണയത്തെക്കുറിച്ചു സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. കോളിവുഡില്‍ അവസരങ്ങള്‍ തേടിയപോയ രാംകുമാര്‍ കുറച്ചുകാലം ചെന്നൈയിലില്ലായിരുന്നു. തിരിച്ചുവന്നതിനുശേഷം വീണ്ടും സ്വാതിയെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല.
സ്വാതിയുമായുള്ള വാക്കുതര്‍ക്കത്തിനുശേഷം രാംകുമാര്‍ ചെന്നൈയില്‍നിന്നു കുറച്ചുനാള്‍ മാറിനില്‍ക്കുകയും ചെയ്തു. ചെന്നൈയില്‍ തിരിച്ചെത്തിയതിനുശേഷമാണ് നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ പട്ടാപ്പകല്‍ സ്വാതിയെ രാംകുമാര്‍ കൊലപ്പെടുത്തിയത്