പട്ന: വിനോദയാത്ര പോകുമെന്ന് പറഞ്ഞ് പിന്നീട് യാത്ര മാറ്റിവെച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറി തല്ലിത്തകര്‍ത്താണ് ദേഷ്യം തീര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ബിഹാറിലെ നളന്ദ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. നേരത്തെ നിശ്ചയിച്ചിരുന്ന വിനോദയാത്ര അവസാന നിമിഷം വേണ്ടെന്നു വച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ രോഷാകുലരായത്. ഇതിനുപിന്നാലെ ക്ലാസ് മുറിയിലെത്തിയ വിദ്യാര്‍ഥികള്‍ ബെഞ്ചും ഡസ്ക്കും തല്ലിത്തകര്‍ത്തു. വിദ്യാര്‍ഥികളുടെ നടപടി ഇതിനകംതന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക