മതസ്പര്‍ധ പരാമര്‍ശം : സെന്‍കുമാറിന് ജാമ്യം

കൊച്ചി : മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. 50,000 രൂപയും രണ്ട് ആളുകളുടെ ജാമ്യത്തിലുമാണ് സെന്‍കുമാറിന് ഹൈേ

ക്കാടതി ജാമ്യം അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്ത് ദിവസത്തിനകം ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 
ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ തിരുവനന്തപുരത്തെ സൈബര്‍ ക്രൈം സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം തേടി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയാണ് 
ഹൈക്കോടതിയുടെ ജാമ്യം അനുവദിച്ചത്.നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ള. ഡിജിപിയായിരിക്കെ ചില ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അപമാനിക്കാനാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സൗഹൃദ സംഭാഷണം അഭിമുഖമെന്ന പേരില്‍ പ്രസിദ്ധീകര ിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവിലെ്ളന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Top