തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന് ബിജെപിയിലേക്ക് ക്ഷണം. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സെന്‍കുമാറിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. സെന്‍കുമാറിന് ചരിത്രത്തില്‍ സ്ഥാനമുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.കൂടാതെ, ഇടത്-വലത് മുന്നണികളിലെ പല പ്രമുഖരും ഉടന്‍ ബിജെപിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. വിളിച്ചാല്‍ വരാന്‍ തയ്യാറായി നിരവധി പേരാണ് ഇരുമുന്നണിയിലും കാത്തുനില്‍ക്കുന്നത്. അതില്‍ ഏഴും എട്ടും തവണ എംഎല്‍എ ആയവര്‍വരെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സെന്‍കുമാറിനെപ്പോലുള്ളവര്‍ ബിജെപിയിലേയ്ക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ശക്തിപകരുമെന്നും അക്കാര്യം തീരുമാനിക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം പറഞ്ഞു.അടുത്തിടെ സെന്‍കുമാര്‍ പറഞ്ഞ കാര്യം കൃത്യവും വസ്തുനിഷ്ഠവുമാണ്. കേരളത്തിലെ ജനസംഖ്യ വിസ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ദീര്‍ഘകാലം പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ്. അങ്ങനെയുള്ള ഒരാള്‍ പറഞ്ഞ കാര്യങ്ങള്‍ ലാഘവബുദ്ധിയോടെ തള്ളിക്കളയാനാവില്ലെന്നും കുമ്മനം പറഞ്ഞു.കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്ബോള്‍ അതില്‍ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു സെന്‍കുമാര്‍ ഒരു മാധ്യമനത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്തെ മുസ്ലിങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.