സെന്‍കുമാറിനെ ഡി.ജി.പിയായി ഉടന്‍ പുനര്‍ നിയമനം നടത്തും ?മറ്റു വഴികളില്ല!സെന്‍കുമാറിനെ തിങ്കളാഴ്ച ഡിജിപിയായി പുനര്‍നിയമിക്കും

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ തിങ്കളാഴ്ച ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കുമെന്ന് സൂചന.ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാരിന്ആ ശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി പരിശോധിച്ച ശേഷമായിരിക്കും പുനര്‍ നിയമനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.വിധി വന്ന് അടുത്ത നിമിഷം തന്നെ അത് നടപ്പിലാക്കാന്‍ കഴിയില്ല. സുപ്രിംകോടതി വിധി അന്തിമമാണെന്നും സര്‍ക്കാര്‍ തലത്തില്‍ മറ്റ് ആശങ്കകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന വിമര്‍ശനങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കാണ് ആ ആക്ഷേപമുള്ളതെന്ന മറുചോദ്യം പിണറായി ഉന്നയിച്ചു. വിധി വന്നതിന് പിറ്റേ ദിവസം വന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് കാലതാമസം സംബന്ധിച്ച ആക്ഷേപമുള്ളതെന്നും, സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡി.ജി.പി സ്ഥാനത്തേക്കുളള പുനര്‍നിയമനം വൈകുന്നുവെന്ന് ആരോപിച്ച് ടി.പി സെന്‍കുമാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പുനര്‍നിയമനം വൈകുന്നതിന് പിന്നില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് തന്നോടുള്ള വിരോധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.tp-senkumar1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ നിയമിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നിയമനം വൈകുന്നതിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല. സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ പുനര്‍നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് സൂചന.
ടിപി സെന്‍കുമാറിന് ഡിജിപിയായി തിങ്കളാഴ്ച പുനര്‍നിയമനം നല്‍കുമെന്നാണ് സൂചന. അതേസമയം, ലോക്‌നാഥ് ബെഹ്‌റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനങ്ങളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.പുനര്‍നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് ടിപി സെന്‍കുമാര്‍ കഴിഞ്ഞ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. സെന്‍കുമാറിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചാല്‍ സര്‍ക്കാരിനെതിരെയും ചീഫ് സെക്രട്ടറിക്കെതിരെയും രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. ഇതുമുന്നില്‍ കണ്ടാണ് സെന്‍കുമാറിന്റെ വിഷയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്

Top