മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ മറ്റൊരു അധികാരകേന്ദ്രം ഉണ്ടാകരുതെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസിനെ തിരുത്താന്‍ മുഖ്യമന്ത്രിക്ക് സെന്‍കുമാറിന്റെ ശുപാര്‍ശകള്‍. എസ്‌ഐ മുതല്‍ ഡിജിപി വരെയുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് സെന്‍കുമാറിന്റെ ശുപാര്‍ശയില്‍ പറയുന്നു. മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ അഭിപ്രായം എഴുതിനല്‍കിയത്.

എസ്ഐ മുതൽ ഡിജിപി വരെയുളളവർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം. മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയിൽ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുത്. ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളിൽനിന്ന് അകറ്റി നിർത്തണം. സ്റ്റേഷനുകളിലെ പോലീസ് അസോസിയേഷൻ ഭരണം നിയന്ത്രിക്കണം. ആംബുലൻസും ഫയർ എൻജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ട കാര്യമില്ലെന്നും സെൻകുമാർ എഴുതി നൽകി. അതിസുരക്ഷ ഒരുക്കുന്ന പോലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രിയെ സാധാരണക്കാരിൽനിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും സെൻകുമാർ പറയുന്നു. ആംബുലന്‍സും ഫയര്‍ എഞ്ചിനും മുഖ്യമന്ത്രിക്ക് പിന്നാലെ ഓടിക്കേണ്ടെന്നും സെന്‍കുമാര്‍ ശുപാര്‍ശ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top