എന്റെ ബ്രായുടെ സൈസ് എടുക്കുന്നത് ഭഗവാൻ ; തമാശയടിച്ച് പണി മേടിച്ച് നടി

അനവസരത്തിൽ പറ‌ഞ്ഞ ഒരു തമാശ കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ഹിന്ദി സീരിയൽ താരം ശ്വേത തിവാരി.കഴിഞ്ഞ ദിവസം ഭോപാലിൽ വച്ച് തന്റെ പുതിയ ടി വി പരമ്പരയുടെ പ്രചരണാ‌ത്ഥം നടന്ന പത്രസമ്മേളനത്തിൽ വച്ചായിരുന്നു ശ്വേതയുടെ വിവാദ പ്രസ്താവന.

തന്റെ ബ്രായുടെ സൈസ് ഇപ്പോൾ എടുക്കുന്നത് ഭഗവാൻ ആണെന്നായിരുന്നു ശ്വേതയുടെ വിവാദ പ്രസ്താവന. ‘മഹാഭാരതം’ എന്ന പരമ്പരയിൽ ഭഗവാൻ കൃഷ്ണനെ അവതരിപ്പിച്ച നടൻ സൗരഭ് ജയിനിനെ ഉദ്ദേശിച്ചായിരുന്നു ശ്വേതയുടെ വാക്കുകൾ. ശ്വേത നായികയായെത്തുന്ന പുതിയ പരമ്പരയിൽ ഒരു ബ്രാ തുന്നൽക്കാരന്റെ വേഷമാണ് സൗരഭ് ജയിനിന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗരഭിന്റെ മഹാഭാരതത്തിലെ കഥാപാത്രത്തെകുറിച്ച് ചോദ്യം ഉയ‌ർന്നപ്പോഴായിരുന്നു ശ്വേത ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. പത്രസമ്മേളനത്തിൽ ശ്വേതയെയും സൗരഭിനെയും കൂടാതെ അഭിനേതാക്കളായ രോഹിത് റോയ്, ദിഗംഗന സൂര്യവംശി എന്നിവരും പങ്കെടുത്തിരുന്നു.

ശ്വേതയുടെ വാക്കുകൾക്കെതിരെ രൂക്ഷമായ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഭഗവാൻ കൃഷ്ണന്റെ പേര് അശ്ലീലവാക്കുകളുടെയൊപ്പം ഉപയോഗിച്ചുവെന്നതാണ് നടിക്കെതിരെയുള്ള ആരോപണം. നടിയുടെ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര ഉത്തരവിട്ടു.

Top