കൃഷ്ണതുളസിയെന്ന സീരിയലിലൂടെ കൃഷ്ണ എന്ന കഥാപാത്രം വളരെ വേഗത്തില്‍ സീരിയല്‍ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയിരുന്നു. കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സീരിയല്‍ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മൃദുല വിജയ്.
സിനിമയ്ക്കു വേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്കു മുന്‍പില്‍ എത്തുന്നത്. ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് വയസു പതിനഞ്ച്. പിന്നീട് ‘കടന്‍ അന്‍പൈ മുറിക്കും’ എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രം. ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍ നിന്നു വിളിയുണ്ടായത്. അങ്ങനെ ‘സെലിബ്രേഷന്‍’ എന്ന സിനിമയില്‍ കൗമുദി എന്ന നായികാ കഥാപാത്രമായി. അതിനുശേഷം ആദ്യ സീരിയലായ ‘കല്യാണസൗഗന്ധിക’ത്തില്‍ അഭിനയിച്ചു.”സിനിമയില്‍ നിന്നു സീരിയലിലേക്കു വരുമ്പോള്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാം. അവരുടെ അഭിപ്രായങ്ങള്‍ അറിയാം. പ്രേക്ഷകമനസ്സില്‍ കൂടുതലും ഇടം നേടുന്നത് സീരിയല്‍ കഥാപാത്രങ്ങളായിരിക്കും. എങ്കിലും സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ പലതും അഡ്‌ജെസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രം കിട്ടുന്ന അവസരങ്ങള്‍ മാത്രമാണെന്ന് മൃദുല പറയുന്നു.
അതുകൊണ്ട് ആ വേഷങ്ങള്‍ നിരസിച്ചു. കൂടാതെ എന്തിനും തയ്യാറായി നില്‍ക്കുന്ന പുതിയ തലമുറയിലെ ചിലര്‍ സിനിമാ മേഖലയിലുണ്ട്. അത്തരം രീതികളില്‍ താത്പര്യമില്ലായെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. കഴിവുള്ള കലാകാരന്മാര്‍ ഒരുപാട് പേരുണ്ട്. തങ്ങളുടെ ഭാഗം നല്ലതാക്കണം എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. എന്നാല്‍ പരിചയസമ്പന്നരായ ചിലര്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്കായി ആഗ്രഹിക്കുന്നു എന്നും മൃദുല പറഞ്ഞു