തൃശൂര്‍: പെൺവാണിഭ സംഘം നടത്തിവന്നിരുന്ന മലയാളി യുവതി പോലീസിന് കീഴടങ്ങി. ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചാണ് ബിസിനസ് നടത്തിയിരുന്നത്. എന്നാൽ പോലീസ് റെയ്ഡിൽ കൂട്ടാളികൾ കുടുങ്ങി. ഇതിനെത്തുടർന്നാണ് മറ്റ് വഴികളില്ലാതെ നടത്തിപ്പ്കാരിയും കീഴടങ്ങിയത്.
കര്‍ണാടക, അസം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിച്ച ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയിരുന്ന സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറമ്പില്‍ സീമ (42)യാണ് പിടിയിലായത്.
തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയിരുന്ന വന്‍കിട പെണ്‍വാണിഭ സംഘത്തിലെ പന്ത്രണ്ടോളം പേര്‍ രണ്ട് ഹോട്ടലുകളില്‍ നിന്നായി പൊലീസ് കസ്റ്റഡിയിലായിരുന്നു. പോസ്റ്റ് ഓഫിസ് റോഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം ഒമ്പത് യുവതികള്‍ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ ഏഴു പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുമ്പ് നഗരത്തിലെ ഹോട്ടലില്‍ നിന്നും മൂന്ന് പേരെയും പിടികൂടി. ഇതോടെ സീമ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
റെയ്ഡിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരത്തിലെ പല ഹോട്ടലുകളിലും ഇതരസംസ്ഥാനക്കാരായ യുവതികള്‍ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഹോട്ടലുകളിലും മറ്റും ജോലിക്ക് എന്ന പേരിലാണ് യുവതികളെ സീമ റിക്രൂട്ട് ചെയ്തിരുന്നത്. ഇരകളായ ഇതരസംസ്ഥാന പെണ്‍കുട്ടികളെ പോലീസ് ജാമ്യത്തില്‍ വിട്ടു. നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയാണ് സീമ. 2016 മുതല്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്.