ആരാധനാലയത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ ഏഴംഗ സംഘം പൊലീസ് പിടിയിൽ ; പൊലീസ് പിടികൂടിയവരിൽ രണ്ട് പെൺകുട്ടികളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കന്യാകുമാരി ആരാധനാലയത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ ഏഴംഗ സംഘം പൊലീസ് പിടിയിൽ.കന്യാകുമാരി ജില്ലയിലെ എസ്.ടി. മാങ്കോടിലാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയിലായവരിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുണ്ട്. എസ്.ടി. മാങ്കോട് സ്വദേശി ലാൽഷൈൻ സിങ്, കളിയിക്കാവിള സ്വദേശി ഷൈൻ, മേക്കോട് സ്വദേശി ഷിബിൻ, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെൺകുട്ടികൾ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ആരാധനാലയത്തിനായി ലാൽഷൈൻ സിങ്ങാണ് വീട് വാടകയ്‌ക്കെടുത്തത്. ഇവിടെ നിരന്തരം വാഹനങ്ങൾ വന്നു പോയിരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

നിതിരവിള പോലീസ് ആരാധനാലയമായി പ്രവർത്തിച്ചിരുന്ന വീട്ടിലെത്തി റെയ്ഡ് നടത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്.

Top