കോഴിക്കോട് പത്തുവയസുകാരിയെ കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ച സംഭവം: രണ്ടുപേർ പൊലീസ് പിടിയിൽ ;പിടിയിലായത് 11,12 വയസുള്ള കുട്ടികൾ

സ്വന്തം ലേഖകൻ

കോഴിക്കോട്:വെള്ളയിൽ പത്തുവയസുകാരിയെ കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. കേസിൽ 11 ഉം 12 ഉം വയസുള്ള കുട്ടികളാണ് പൊലീസ് പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് വെള്ളയിൽ മൂന്നുമാസം മുൻപാണ് പത്തുവയസുകാരിയെ കൂട്ടുകാർ സംഘം ചേർന്ന് പീഡിപ്പിച്ചത്. രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പീഡനവിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചെങ്കിലും അവർ കാര്യമാക്കിയില്ല. മൂന്നുദിവസം മുൻപ് വീട്ടുകാർ തമ്മിലുള്ള വഴക്കിനിടെ സംഭവം ഉയർന്നുവരികയും നാട്ടുകാർ വിവരമറിയുകയും ചെയ്തു.

വിവരമറിഞ്ഞതോടം നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നതായി വ്യക്തമാവുകയും വീട്ടുകാരിൽ നിന്ന് പരാതി എഴുതിവാങ്ങുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പൊലീസ് പിടികൂടിയ ഇരുവരെയും ജുവൈനൽ കോടതിയിൽ ഹാജരാക്കി.

Top