‘ജെ ഡി സാലിംഗറുടെ അഭിപ്രായത്തില്‍ സ്ത്രീശരീരം ഒരു വയലിന്‍ പോലെയാണ്. നല്ല ഒരു സംഗീതജ്ഞന് മാത്രമേ അതില്‍ സ്വരങ്ങള്‍ പൊഴിക്കാന്‍ കഴിയൂ.’ ലിന്‍ഡ വ്യക്തമാക്കുന്നു. ശരിയായ രീതിയിലും അളവിലുമുള്ള ഉത്തേജനത്തിനേ സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് നയിക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം രതി വേദനാജനകവും മടുപ്പിക്കുന്നതും ആയാവും അവള്‍ക്ക് അനുഭവപ്പെടുക. പുരുഷന്‍മാരില്‍ ഉദ്ധാരണം സംഭവിച്ച് ശുക്ലം പുറത്ത് വരികവഴി സന്തോഷം അനുഭവിക്കുന്നതുപോലെ എളുപ്പമല്ല സ്ത്രീക്ക് സുഖം കൈവരിക്കാന്‍.’എന്റെ വാഷിങ് മെഷിനില്‍ ഒരു ബട്ടന്‍ ഉണ്ട്. അത് ശരിയായ മര്‍ദ്ദത്തില്‍ വേണ്ടത്ര സമയം ഞെക്കിപ്പിടിച്ചാല്‍ മാത്രമേ മെഷീന്‍ ഓണായി പ്രവര്‍ത്തിക്കാന്‍ തുടങ്ങൂ. മര്‍ദ്ദം അമിതമായാലും കുറഞ്ഞാലും മെഷീന്‍ പ്രവര്‍ത്തിക്കില്ല. അതിന് കഴിയാത്തവര്‍ക്ക് പുറത്തുനിന്ന് അത് കണ്ടാസ്വദിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഒരിക്കല്‍ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ അതില്‍ അഗ്രഗണ്യരാകും. ഏതാണ്ട് ഇതേ പോലെ തന്നെയാണ് സ്ത്രീകളിലെ രതിമൂര്‍ച്ഛയും.’ പറയുന്നത് പ്രമുഖ ലൈംഗികഗവേഷക ലിന്‍ഡാ ഗെഡ്ഡസ്.
എന്തുകൊണ്ടാണ് രതിമൂര്‍ച്ഛ അതിരറ്റ സന്തോഷം നല്‍കുന്നത്?
സ്ത്രീകള്‍ക്ക് എങ്ങനെയാണ് ഒന്നിലധികം രതിമൂര്‍ച്ഛകള്‍ തുടര്‍ച്ചയായി അനുഭവിക്കാന്‍ സാധിക്കുന്നത്? സത്യത്തില്‍ ജി-സ്പോട്ടുകള്‍ ഉള്ളതാണോ? ശാസ്ത്രം ഇന്നും ഇക്കാര്യങ്ങളില്‍ അവസാനവാക്ക് പറഞ്ഞിട്ടില്ല.’ഞങ്ങള്‍ രതി ആസ്വദിക്കുന്നു. എന്നാല്‍ ഞങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള പല രഹസ്യങ്ങളും ഇന്നും ഞങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നു.’ വര്‍ഷങ്ങളായി സ്ത്രീ ശരീരത്തെപ്പറ്റി പഠിക്കുന്ന ഇമ്മാനുവല്ല ജാനിനിയുടെ വാക്കുകള്‍.എന്നാല്‍ ഏറെ വൈകാതെ തന്നെ ഇവയില്‍ പലതിനും ഉത്തരം കണ്ടെത്താനാവും എന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
സുഖത്തിന്റെ തീനാളങ്ങള്‍…
പ്രതികൂല സാഹചര്യങ്ങളില്‍ പോലും സ്ത്രീ ശരീരത്തെ അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ രതി അനുഭവിക്കാന്‍ സഹായിക്കുമ്പോ ഴാണ് ലൈംഗികശാസ്ത്രം അര്‍ത്ഥവത്താകുന്നത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട് റൂട്ട്ജേഴ്സ് സര്‍വ്വകലാശാലയിലെ ബാരി കോമിസാറുക്കും സംഘവും. തലച്ചോറിന്റെ ഘടനയിലുള്ള വ്യതിയാനങ്ങളാണ് സ്ത്രീക്കും പുരുഷനും രതി,വ്യത്യസ്ത അനുഭവങ്ങളായി മാറാന്‍ കാരണം എന്നാണ് അദ്ദേഹത്തിന്റെ വാദം. രതിയുടെ മാനസികതലങ്ങള്‍ വെവ്വേറെയാണെങ്കിലും സ്ത്രീയിലും പുരുഷനിലും ഒരേ നാഡീപ്രവര്‍ത്തനങ്ങളാണ് ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്നത്.
‘രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ സ്ത്രീപുരുഷന്മാരില്‍ വ്യത്യാസങ്ങളേക്കാള്‍ സാമ്യങ്ങളാണ് കൂടുതല്‍. തലച്ചോറിന്റെ മൊത്തത്തിലുള്ള ഉത്തേജനമാണ് രണ്ടു കൂട്ടരിലും സംഭവിക്കുന്നത്.’ കോമിസാറുക്ക് പറയുന്നു.’ഇത്തരത്തില്‍ സംഭവിക്കുന്ന കൂട്ട ഉത്തേജനം മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത വിധം നമ്മെ ഉന്മാദാവസ്ഥയിലെത്തിക്കുന്നു. അതിനാല്‍ത്തന്നെ ഓരോ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ചറിയുക എന്നത് രതിയുടെ കാര്യത്തില്‍ അസാധ്യമാണ്.’ അദ്ദേഹം വിശദീകരിക്കുന്നു.എങ്കിലും ‘ന്യൂക്ലയസ് ആക്യുംബെന്‍സ്’ പോലെ ചില അതിലോല പ്രദേശങ്ങളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് നിന്നാണ് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്ന ‘ഡോപ്പാമൈന്‍’ എന്ന സംവേദനരസം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
രതിയിലൂടെ മാത്രമല്ല കൊക്കൈന്‍,ആംഫെറ്റമിന്‍,കഫീന്‍,നിക്കോട്ടിന്‍,ചോക്കലേറ്റ്മുതലായവയ്ക്കും തലച്ചോറില്‍ ഡോപ്പാമൈന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഈ രസമാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്താന്‍ വീണ്ടും വീണ്ടും നമ്മെ പ്രേരിപ്പിക്കുന്നത്.രതിമൂര്‍ച്ഛയ്ക്ക് ശേഷം പക്ഷേ പുരുഷന്മാരില്‍ തലച്ചോറിന്റെ വലിയൊരു ഭാഗം പ്രവര്‍ത്തനരഹിതമാകുന്നു. എന്നാല്‍ സ്ത്രീ മസ്തിഷ്കം തുടര്‍ന്നും ഉത്തേജിക്കപ്പെടുന്നു. ഇതാവാം സ്ത്രീകള്‍ക്ക് ഒന്നിലധികം രതിമൂര്‍ച്ഛകള്‍ ഒന്നിച്ചനുഭവിക്കാന്‍ കഴിയുന്നതിന്റെയും പുരുഷന്മാര്‍ക്ക് അതിന് കഴിയാത്തതിന്റെയും കാരണമായി കോമിസാറുക്ക്,കച്ചിന അലനുമായിച്ചേര്‍ന്ന് നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്.
രതിമൂര്‍ച്ഛയുടെ ശരീരശാസ്ത്രം
ബ്രെയിന്‍ സ്കാനിംഗിലൂടെ രതിമൂര്‍ച്ഛയുടെ രഹസ്യം കണ്ടെത്താനുള്ള ശ്രമം വിരുദ്ധാഭിപ്രായങ്ങള്‍ക്ക് വഴിതെളിച്ചുവെങ്കില്‍ രതിസുഖത്തിന്റെ ഉള്ളറകള്‍ തേടുന്ന ഗവേഷണം വലിയ വാഗ്വാദങ്ങള്‍ക്കാണ് സാക്ഷിയായത്.രതിസുഖ ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കാന്‍ ലിംഗത്തില്‍ ഒരു നാഡി മാത്രമുള്ളപ്പോള്‍ മൂന്നും നാലും നാഡികളാണ് യോനിയില്‍ കാണപ്പെടുന്നത്. സ്ത്രീലൈംഗികതയെ നിയന്ത്രിക്കുന്നത് കൃസരി(കഌറ്റോറിസ്)യാണ്. യോനീമുഖത്ത് ഒരു സെന്റീമീറ്ററോളം വലിപ്പത്തില്‍ ഉരുളന്‍കല്ല് പോലെ കാണപ്പെടുന്ന ഈ അവയവം ചെറിയ സ്പര്‍ശനത്താല്‍പ്പോലും ഉത്തേജിപ്പിക്കപ്പെടുന്നു. കൃസരിയുടെ ആകൃതി പോലും പല സ്ത്രീകളിലും വ്യത്യസ്തമായിരിക്കും.16ാം നൂറ്റാണ്ടു വരെ കൃസരിയെ ലൈംഗികസുഖത്തിന്റെ ഭാഗമായിപ്പോലും പലരും കണ്ടിരുന്നില്ല.
1559ല്‍ റിയാല്‍ഡോ കൊളംബോയാണ് സ്ത്രീകളിലെ സുഖത്തിന്റെ അടിത്തറ കൃസരിയാണെന്ന് പ്രസ്താവിച്ചത്. എന്നിട്ടും 20പതാം നൂറ്റാണ്ടുവരെ ലൈംഗികസുഖത്തില്‍ ഈ അവയവം വഹിക്കുന്ന പങ്ക് അജ്ഞതമൂടിക്കിടന്നു. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലെത്താന്‍ കഴിയുമെന്ന് സിഗ്മണ്ട് ഫ്രോയിഡ് പിന്നീട് കണ്ടത്തിയെങ്കിലും സ്ത്രീകള്‍ പക്വതയെത്തുമ്പോ ള്‍ കൃസരി നല്‍കുന്ന സന്തോഷത്തെക്കാള്‍ കൂടുതല്‍ യോനിയുടെ ഉത്തേജനം നല്‍കുന്നു എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.എന്നാല്‍ ഇത് ശരിയായിരുന്നു എങ്കില്‍ സ്ത്രീകളില്‍ വലിയൊരുവിഭാഗം ഒരിക്കലും രതിമൂര്‍ച്ഛ അനുഭവിക്കുമായിരുന്നില്ല. 30 മുതല്‍ 40 ശതമാനം വരെ സ്ത്രീകള്‍ യോനിയില്‍ ലിംഗം പ്രവേശിക്കുന്നതു കൊണ്ട് മാത്രം രതിമൂര്‍ച്ഛയിലെത്തുന്നില്ല.
അവര്‍ക്ക് കൃസരിയെക്കൂടി ഉത്തേജിപ്പിച്ചാലെ തൃപ്തി ലഭിക്കൂ. എന്നാല്‍ ഈ കണ്ടെത്തല്‍ ഗവേഷണത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. കാരണം കഌറ്റോറിസാണ് ലൈംഗികതയുടെ അടിസ്ഥാനമെങ്കില്‍ യോനി വഹിക്കുന്ന പങ്കും ചിലരില്‍ മാത്രം കാണപ്പെടുന്ന യോനി വഴിയുള്ള രതിമൂര്‍ച്ഛയും വിശദീകരണങ്ങള്‍ക്കപ്പുറത്ത് നിലകൊള്ളുന്നു.ഒപ്പം വളരെ രസകരമായ ഒരു സംഗതികൂടി കോമിസാറുക്ക് കണ്ടെത്തി;യോനിയെ ഉത്തേജിപ്പിക്കുക വഴി വേദന മസ്തിഷ്കത്തിലെത്തുന്നത് തടയാം! ഇതിനായി നട്ടെല്ല് തകര്‍ന്ന സ്ത്രീകളുടെ യോനിയില്‍ അദ്ദേഹം പരീക്ഷണം നടത്തുകയും അവര്‍ക്ക് ലൈംഗികസുഖം അനുഭവിക്കാം എന്ന് കണ്ടെത്തുകയും ചെയ്തു.അങ്ങനെ,കുറവാണെങ്കിലും യോനി വഴിയും രതിമൂര്‍ച്ഛ അനുഭവിക്കാം എന്ന് അദ്ദേഹം കണ്ടെത്തി.
യോനിയില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ നട്ടെല്ലിന് പുറത്തൂടെ സഞ്ചരിക്കുന്നു എന്നതിനാലാണ് ഈ പ്രതിഭാസം. ‘കൃസരി വഴി അനുഭവിക്കുന്ന രതിമൂര്‍ച്ഛ യോനിക്ക് ചുറ്റും മാത്രം അനുഭവപ്പെടുമ്പോ ള്‍ യോനിയെ ഉത്തേജിപ്പിക്കുന്നത് വഴി ശരീരമാസകലം സുഖമനുഭവിക്കാം.’ കോമിസാറുക്കിന്റെ കണ്ടെത്തല്‍.
ഈ കണ്ടെത്തല്‍ മറ്റൊരു സാധ്യതയിലേക്കാണ് വാതില്‍ തുറക്കുന്നത്. യോനിയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തരീതിയിലാണ് സന്തോഷം അനുഭവപ്പെടുന്നതെങ്കില്‍ രതിമൂര്‍ച്ഛയുടെ കാണാക്കയങ്ങളില്‍ മുങ്ങിത്താഴാന്‍ ഇനി എന്തെല്ലാം വഴികളാണ് മനുഷ്യനുമുമ്ബില്‍ ബാക്കികിടക്കുന്നത്?
ജി-സ്പോട്ട് എവിടെയെല്ലാം?
1950ല്‍ ജര്‍മ്മന്‍ ഗൈനക്കോളജിസ്റ്റ് ഏണ്‍സ്റ്റ് ഗ്രാഫന്‍ബര്‍ഗാണ് ജി-സ്പോട്ട് എന്ന പ്രയോഗം കൊണ്ടുവരുന്നത്. തന്റെ ഗവേഷണത്തിനിടയില്‍ യോനീഭിത്തിക്കുള്ളിലെ ഒരു പ്രത്യേകഭാഗത്ത് സ്പര്‍ശിക്കുന്നത് രതിമൂര്‍ച്ഛ പ്രദാനം ചെയ്യും എന്ന് മനസിലാക്കിയ അദ്ദേഹം അതിനെ ജി-സ്പോട്ട് എന്ന് വിളിക്കുകയായിരുന്നു.ഇതിനു പിന്നാലെ ലോകം ജി-സ്പോട്ടിനെപ്പറ്റി കഥകള്‍ മെനയാനും ദമ്പ തികള്‍ ജി-സ്പോട്ടുകള്‍ തപ്പാന്‍ മണിക്കൂറുകള്‍ ചെലവിടാനും തുടങ്ങി.
എന്നാല്‍ ചില ഫെമിനിസ്റ്റുകളുടെ അഭിപ്രായത്തില്‍, ക്ലിറ്റോറിസില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാനും യോനിയില്‍ ലൈംഗികതയെ തളച്ചിടാനുമുള്ള ചിലരുടെ ബോധപൂര്‍വ്വമായ ശ്രമമായിരുന്നു ജി-സ്പോട്ട് എന്ന കള്ളക്കഥ.എന്നിരുന്നാലും യോനിവഴിയും ക്ലിറ്റോറിസ് വഴിയും രതിമൂര്‍ച്ഛ അനുഭവിക്കുന്ന സ്ത്രീകള്‍ തമ്മില്‍ പ്രകടമായമാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഒപ്പം ജി-സ്പോട്ട് എന്നത് സത്യമായാലും അല്ലെങ്കിലും ക്ലിറ്റോറിസിന്റെ ഉത്തേജനത്തിന് മാത്രമേ പൂര്‍ണ ലൈംഗികസുഖം പ്രദാനം ചെയ്യാനാവൂ എന്നും ഗവേഷകനായ ജാനിനി ഉറപ്പ് പറയുന്നു.പുറമെ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി 9 സെ.മീ നീളത്തില്‍ ഉള്ളിലോട്ട് നീണ്ടുകിടക്കുന്ന ക്ലിറ്റോറിസാണ് സ്ത്രീകളില്‍ ഏറ്റവും ലോലമായ ലൈംഗികാവയവവും. എന്നാല്‍ ഇതിന്റെ അഗ്രം മാത്രമാണ് പുറമെ കാണുന്നത് എന്നും അദ്ദേഹം പറയുന്നു.
ഒരേ ഭ്രൂണകലയില്‍ നിന്ന് രൂപപ്പെടുന്നു എന്നതിനാല്‍ ക്ലിറ്റോറിസിനെ ഇരട്ടത്തലയുള്ള ലിംഗം എന്നും ചിലര്‍ വിളിക്കുന്നു. എന്നാല്‍ ലിംഗത്തില്‍ നിന്നും വ്യത്യസ്തമായി ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളെക്കൂടി അടിസ്ഥാനമാക്കിയാണ് ക്ലിറ്റോറിസ് ഉത്തേജിപ്പിക്കപ്പെടുന്നത്.
വലിപ്പം കാര്യമാണോ?
കൃസരിയുടെ വലിപ്പം രതിമൂര്‍ച്ഛയെ ബാധിക്കാം എന്ന അനുമാനത്തില്‍ സ്ത്രീകളില്‍ നടത്തിയ ഒരു പഠനം അക്ഷരാര്‍ത്ഥത്തില്‍ ഗവേഷകരെ ഞെട്ടിച്ചു.
വലിപ്പം കുറഞ്ഞ് യോനീകവാടത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന രീതിയില്‍ കൃസരി ഉള്ള സ്ത്രീകളാണ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി രതിമൂര്‍ച്ഛ അനുഭവിക്കുന്നത് എന്നായിരുന്നു കണ്ടെത്തല്‍.കൂട്ടിവായിക്കുമ്പോള്‍ സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്തിച്ചേരാനായി ധാരാളം വഴികളുണ്ട് എന്ന നിഗമനത്തിലാണ് നാം ചെന്നുചേരുക. മുലക്കണ്ണുകള്‍ തഴുകുന്നതുപോലും സ്ത്രീയെ തരളിതയാക്കിയേക്കാം. അതിനാല്‍ തന്നെ ക്ലിറ്റോറിസ്,യോനി തുടങ്ങി കഴിയുന്നത്ര പ്രദേശങ്ങള്‍ തലോടപ്പെടാനാവും അവള്‍ ആഗ്രഹിക്കുക.
അതിനാല്‍ത്തന്നെ സാധാരണ ബന്ധപ്പെടലില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കഴിയാത്ത സ്ത്രീകളോട് നിരന്തരപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ഒപ്പം സ്വന്തം ശരീരവുമായി നിരന്തരസമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാനും ശരീരത്തെ അറിയാനും.കാരണം നിങ്ങള്‍ ഇന്നറിയുന്ന നിങ്ങളുടെ ശരീരം ലൈംഗികമായ മാറ്റങ്ങള്‍ക്ക് വളരെപ്പെട്ടെന്നുതന്നെ വിധേയമായേക്കാം,നിങ്ങള്‍ അ