വീടിനടിയില്‍ രഹസ്യ നിലവറയുണ്ടാക്കി യുവതിയെ തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ചത് 10 വര്‍ഷം

യുവതിയെ 10 വര്‍ഷത്തോളം ലൈംഗിക അടിമയാക്കിയ 52 കാരന്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ സ്വദേശി അലോഷ്യോ റൊസാരിയോയാണ് പിടിയിലായത്. യുവതിയെ ഇയാള്‍ രഹസ്യ നിലവറയില്‍ അടച്ച് ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.ഇപ്പോള്‍ 29 വയസ്സുള്ള യുവതി ഇയാളുടെ തടവില്‍ 2 കുട്ടികള്‍ക്ക് ജന്‍മം നല്‍കുകയും ചെയ്തു. അലോഷ്യോ ഇതാദ്യമായല്ല ബലാത്സംഗ കേസില്‍ അകപ്പെടുന്നത്. മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ 1995 ല്‍ ഇയാള്‍ പിടിക്കപ്പെട്ടിരുന്നു. അന്ന് അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാല്‍ നല്ല നടപ്പിനെ തുടര്‍ന്ന് 99 ല്‍ ജയില്‍ മോചിതനായി. പിന്നീട് ഇയാളുടെ ഭാര്യ കിടപ്പിലായതിനാല്‍ സഹായത്തിനായി 19 വയസ്സുള്ള റൊമാനിയന്‍ പെണ്‍കുട്ടിയെ ജോലിക്കെടുത്തു. പക്ഷേ ഇയാളുടെ ഭാര്യ വൈകാതെ മരണപ്പെട്ടു. ഇതോടെ ഇയാള്‍ 19 കാരിയെ ലൈംഗിക അടിമയാക്കുകയായിരുന്നു. വീടിന്റെ അടിയില്‍ രഹസ്യ നിലവറയുണ്ടാക്കി പെണ്‍കുട്ടിയെ തടവിലാക്കി. ഈ രഹസ്യമുറിയില്‍ നിന്ന് പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തിയത്. 10 വര്‍ഷക്കാലം ക്രൂര പീഡനങ്ങളാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. ലൈംഗിക പീഡനത്തിന് പുറമെ മര്‍ദ്ദനമുറകളും അലോഷ്യോയില്‍ നിന്ന് അനുഭവിക്കേണ്ടി വന്നു.എലികളും പ്രാണികളും വിഹരിക്കുന്ന 2മുറിയിലാണ് പെണ്‍കുട്ടിക്ക് കഴിയേണ്ടി വന്നത്. ഇക്കാലയളവില്‍ യുവതി രണ്ട് കുട്ടികള്‍ക്ക് ജന്‍മം നല്‍കി. ഈ കുട്ടികളുടെ കണ്‍മുന്നിലിട്ടായിരുന്നു അലോഷ്യോയുടെ പീഡനമത്രയും. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളാല്‍ തയ്യാറാക്കിയതായിരുന്നു കിടക്ക. കസേരയില്‍ ബക്കറ്റ് ഘടിപ്പിച്ചതായിരുന്നു കക്കൂസ്.കട്ടിലില്‍ യുവതിയെ ചങ്ങലയിലായിരുന്നു 3 ബന്ധിച്ചിരുന്നത്. രക്ഷപ്പെടുത്തുമ്പോള്‍ യുവതിയുടെ മാറിടത്തിലടക്കം ശരീരത്തിലാകമാനം ക്രൂരപീഡനത്തിന്റെ മുറിവുകള്‍ ഉണ്ടായിരുന്നു.ഇക്കാലയളവില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഒരു വര്‍ഷമായി താന്‍ കുളിച്ചിട്ടെന്നും 29 കാരി പറഞ്ഞു.കുട്ടികള്‍ പോഷകാഹാരക്കുറവുമുലം അനാരോഗ്യത്തിന്റെ പിടിയിലാണ്.യുവതിയെയും കുട്ടികളെയും പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Top