കാലടിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍; 22കാരി യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ!

കൊച്ചി: കാലടിയില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. മറ്റൂര്‍ ജങ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍നിന്ന് ആണ് പിടിയിലായത് . ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത് .മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പോലീസ് പിടികൂടിയത്.

ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യന്നൂര്‍ തായിനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു.12,000 രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്നു വാങ്ങിയിരുന്നത്. സുധീഷും ധനേഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്.

Top