വിമാനത്തില്‍ വെച്ച് വിദേശ വനിതയുടെ വസ്ത്രത്തിലെ ബട്ടണുകള്‍ അഴിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സ്വദേശി അറസ്റ്റില്‍  

ലാസ് വേഗാസ് :വിമാനത്തില്‍ വെച്ച് തൊട്ടടുത്തിരിക്കുന്ന വിദേശ വനിതയുടെ വസ്ത്രത്തിലെ ബട്ടണുകള്‍ അഴിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി അമേരിക്കയിലെ ലാസ് വേഗസില്‍ നിന്നും ഡിറ്റ്‌റോയിട്ടിലേക്ക് പോകുന്ന സ്പിരിറ്റ് എയര്‍ലൈന്‍സില്‍ വെച്ചാണ് ഇന്ത്യന്‍ സ്വദേശി 22 കാരിയായ വിദേശ വനിതയോട് ഇത്തരത്തില്‍ മോശമായി പെരുമാറിയത്. തന്റെ ഭാര്യ തൊട്ടടുത്ത് ഇരിക്കുമ്പോഴാണ് യുവാവിന്റെ മോശം പെരുമാറ്റം. 34 വയസ്സുകാരനായ പ്രഭു രാമമൂര്‍ത്തിയാണ് അറസ്റ്റിലായത്. ഫ്‌ളൈറ്റില്‍ വിദേശ വനിതയുടെയും ഭാര്യയുടെയും മധ്യത്തിലായാണ് ഇയാള്‍ ഇരുന്നത്. വിന്‍ഡോ സീറ്റിലായിരുന്നു വിദേശ വനിത. യാത്രയ്ക്കിടെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ തന്റെ ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും ബട്ടണുകള്‍ അഴിഞ്ഞ് കിടന്നതായി ശ്രദ്ധയില്‍പ്പെട്ടതായും യുവാവിന്റെ കൈ തന്റെ ശരീരത്തിലുണ്ടായിരുന്നതായും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അമേരിക്കന്‍ പൊലീസ് പ്രഭു രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്തു.

Top