
വാഷിംഗ്ടണ്‍: വിമാനയാത്രക്കിടെ നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തക അലിസണ്‍ വാലഡെസ്. രണ്ട് വര്‍ഷം മുമ്പ് ആംസ്റ്റര്‍ഡാമിലേക്കുള്ള രാത്രിയാത്രക്കിടെ സമീപത്തെ സീറ്റിലിരുന്ന മനുഷ്യന്‍ തന്നെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് അലന്‍ പറയുന്നത്. ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചത് തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ബലം പ്രയോഗിച്ചതോടെ താന്‍ നിസ്സഹായയായി. ഒരുവിധം രക്ഷപെട്ട് ക്യാബിന്‍ ക്രൂവിനു സമീപത്തെത്തി താന്‍ അവരോട് കാര്യം പറപ്പോള്‍ സീറ്റില്‍ തിരികെച്ചെന്നിരിക്കാനും യാത്രക്കിടയില്‍ ഇതൊക്കെ സ്വാഭാവികം മാത്രമല്ലേ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണമെന്ന് അലന്‍ പറയുന്നു. തന്നോട് മോശമായി പെരുമാറിയ പുരുഷനോട് ഒരു വാക്കു പോലും ചോദിക്കാന്‍ വിമാന ജീവനക്കാരോ അധികൃതരോ തയ്യാറായില്ല. തുടര്‍ന്ന് വളരെ സ്വാഭാവികമെന്നോണം പെരുമാറുകയും നിഷ്‌കളങ്കനെന്ന ഭാവത്തില്‍ ഇറങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു അയാള്‍. ഇതേത്തുടര്‍ന്നാണ് ഡെല്‍റ്റാ എയര്‍ലൈന്‍സിനെതിരെ കോടതിയില്‍ പരാതി നല്‍കാന്‍ അലന്‍ തീരുമാനിച്ചത്.