മണ്ണാര്‍ക്കാട്: സിപിഎമ്മില്‍ വീണ്ടും പീഡന വിവാദം. പി.കെ. ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി സിപിഎമ്മിനെ വെട്ടിലാക്കിയതിനു പിന്നാലെയാണ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആരോപണം ഉയര്‍ന്നത്.
പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിെൈവഫ്ഐ നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖല സെക്രട്ടറിയും സിപിഎം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ വിജേഷിനെയാണ് ഇന്നു രാവിലെ നാട്ടുകല്‍ പോലീസ് അറസ്റ്റുചെയ്തത്.
വിജേഷ് പരാതിക്കാരിയുടെ ഡ്രൈവര്‍കൂടിയായിരുന്നു. പരാതിയുടെ മറ്റു വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതുള്പ്പടെയുള്ള നടപടികള്‍ക്കുശേഷമാണ് അറസ്റ്റ് വിവരം പോലീസ് പുറത്തുവിട്ടത്. ഇതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ സിപിഎമ്മിനകത്തുണ്ടായ പീഡനപരാതികള്‍ പാര്‍ട്ടിയെ നാണക്കേടിലേക്ക് തള്ളിവിടുകയാണ്.
പി.കെ. ശശിക്കെതിരെയുള്ള പാര്‍ട്ടിപ്രവര്‍ത്തകയുടെ പരാതി പാര്‍ട്ടി അന്വേഷണകമ്മീഷന്റെ പരിഗണനയിലാണ്. ഇതിനുപിന്നാലെയാണ് മറ്റൊരു പരാതിക്കാരി ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.