ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു പത്രവാര്‍ത്തയിലേക്ക് വായനക്കാരുടെ ശ്രദ്ധയാകര്‍ശിക്കുന്നു. 1981 നവംബര്‍ 19ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്താ ചിത്രമാണ് ഇത്. ‘5000 അയ്യപ്പസേവാസംഘം വളണ്ടിയര്‍മാര്‍ സേവനരംഗത്ത്’ എന്ന തലക്കെട്ടിലുള്ള വാര്‍ത്തയ്‌ക്കൊപ്പം സ്ത്രീകള്‍ സന്നിധാനത്തിലേക്ക് എത്തുന്നതിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ‘ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം നട തുറന്നപ്പോള്‍ മുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുന്നു’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്തേക്ക് നടത്തിയിരിക്കുന്ന തയ്യാറെടുപ്പുകളാണ് വാര്‍ത്തയില്‍ വിശദീകരിക്കുന്നത്. അയ്യപ്പ ഭക്തര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്നതിനായി 5000 അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാരെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് ഈ വാര്‍ത്തയില്‍ അന്നത്തെ അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രസിഡന്റ് വേണുഗോപാല മേനോന്‍, സെക്രട്ടറി കെപിഎസ് നായര്‍ എന്നിവര്‍ പറഞ്ഞിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൃശ്ചികമാസം നട തുറന്ന് ഏതാനും ദിവസങ്ങള്‍ക്കകം സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞത്. ശബരിമലയുടെ ചരിത്രത്തിലാദ്യമായി ടെലക്‌സ് സംവിധാനവും ഈ വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കുന്നതായി ഈ വാര്‍ത്തയില്‍ വ്യക്തമാക്കിയുണ്ട്. വാര്‍ത്തയ്ക്കിടയില്‍ സ്ത്രീകളുടെ പ്രവാഹം എന്ന സബ് ഹെഡിലാണ് പതിവു തെറ്റിച്ച് സ്ത്രീകള്‍ പ്രവേശിക്കുന്നതായി പറഞ്ഞിരിക്കുന്നത്. ‘ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ ദര്‍ശനത്തിനെത്തരുതെന്നാണ് നിയമം.

എന്നാല്‍ ഈ വര്‍ഷം നട തുറന്നപ്പോള്‍ മുതല്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം സ്ത്രീകള്‍-പ്രത്യേകിച്ച് യുവതികള്‍ എത്തുന്നുണ്ട്. ശങ്കരാചാര്യ സ്വാമികള്‍ അയ്യപ്പജ്യോതി തെളിച്ചു കഴിഞ്ഞപ്പോള്‍ അന്‍പതോളം സ്ത്രീകള്‍ ഒന്നിച്ച് ശ്രീകോവിലിന് മുന്‍പില്‍ എത്തിയത് ഭക്തജനങ്ങളില്‍ പ്രതിഷേധം ഉണ്ടാക്കി. ഒരുവിഭാഗം ഭക്തന്മാര്‍ ഇതിനെതിരെ ശബ്ദിക്കുകയും സ്ത്രീകളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നിയമപരമായി പ്രായം കഴിയാത്ത സ്ത്രീകള്‍ സന്നിധാനത്തിലെത്തുന്നതിനെ ചെറുക്കുമെന്ന് അയ്യപ്പ സേവാസംഘം പ്രസിഡന്റ് എന്‍ മോഹന്‍കുമാര്‍ പമ്പയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. സന്നിധാനത്തിന്റെ പരിപാവനത്വം കാത്തുസൂക്ഷിക്കുവാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ലെങ്കില്‍ ഭക്തസംഘടനകളുടെ സഹകരണത്തോടെ അയ്യപ്പ സേവാസംഘം അത് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.’ എന്നാണ് വാര്‍ത്തയുടെ ഇത് സംബന്ധിച്ച ഭാഗത്തില്‍ പറയുന്നത്. 1991ല്‍ ഹൈക്കോടതി ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിച്ചത് ഈ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു.

എന്നാല്‍ 91ന് മുന്‍പ് സ്ത്രീകള്‍ പതിനെട്ടാം പടി കയറാതെ വടക്കേ നടവഴി കയറി ദര്‍ശനം തേടുകയിരുന്നു പതിവ്. അന്ന് സമര്‍പ്പിച്ച ഹര്‍ജിയോടൊപ്പമുള്ള തെളിവുകള്‍ കൂടി കണക്കിലെടുത്താണ് അവിടെ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആരാധനയ്ക്ക് എത്തിയിട്ടുണ്ട്‌ എന്ന നിഗമനത്തിലേക്ക് ഇപ്പോള്‍ സുപ്രിംകോടതി എത്തിയത്. ഈ തെളിവുകളെല്ലാം പരിശോധിച്ചാണ് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചതും.

Top