
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി.യുവതികളെ പമ്പയിലേക്ക് എത്തിച്ചു. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില സജേഷ് എന്നിവരെയാണ് പൊലീസ് തിരിച്ചിറക്കിയത്. മൂന്നര മണിക്കൂര്‍ പ്രതിഷേധക്കാര്‍ യുവതികളെ നീലിമലയില്‍ തടഞ്ഞു. പൊലീസ് വാഹനത്തിലാണ് യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയത്. പ്രതിഷേധം കനത്തതോടെയാണ് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എന്നാല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം പ്രതിഷേധിച്ച അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags: shabharimala pilgrims