വെട്ടിലായി ഷാഫി പറമ്പില്‍: പാലക്കാട്ടെ ‘ഗ്യാറന്റി’ക്ക് തിരിച്ചടിയോ? കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് വടകര എംപി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി വിവാദമായി ആളിക്കത്തുമ്പോള്‍, രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാകുന്നത് വടകര എം.പി കൂടിയായ ഷാഫി പറമ്പില്‍. രാഹുലിനെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിച്ചതിനും, വിജയത്തിനായി മുന്നില്‍ നിന്ന് നയിച്ചതിനും ചുക്കാന്‍ പിടിച്ചത് ഷാഫിയായിരുന്നു. എന്നാല്‍, തന്റെ വിശ്വസ്തന്‍ ഗുരുതരമായ ആരോപണങ്ങളില്‍ കുടുങ്ങിയതോടെ ഷാഫിയുടെ രാഷ്ട്രീയ ഭാവിക്കും അത് മങ്ങലേല്‍പ്പിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

രാഹുലിനെതിരെ മാധ്യമങ്ങളില്‍ ആദ്യഘട്ടത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ പാലിച്ച മൗനമാണ് ഷാഫിക്ക് ഇപ്പോള്‍ വിനയായിരിക്കുന്നത്. തുടക്കത്തില്‍ തന്നെ കൃത്യമായ നിലപാട് എടുക്കാതിരുന്നതും, രാഹുലിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി പാര്‍ട്ടിയില്‍ ശക്തമായി വാദിച്ച വ്യക്തി എന്ന നിലയില്‍, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത ഷാഫിയിലേക്ക് നീളുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പാലക്കാട്ടെ രാഹുലിന്റെ വിജയം ഷാഫിയുടെ കൂടി വിജയമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍, രാഹുല്‍ വീഴുമ്പോള്‍ അത് ഷാഫിയുടെ രാഷ്ട്രീയ ഗ്രാഫിനെയാണ് താഴേക്ക് വലിക്കുന്നത്,’ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഹുലിനെ എക്കാലത്തും പിന്തുണച്ച ഷാഫി, ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണ്ണായകമാണ്.

കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത രാഹുല്‍മാങ്കൂട്ടത്തെ വീണ്ടും പാലക്കാട് സജീവമാക്കാന്‍ രംഗത്തിറങ്ങിയതും ഷാഫിയായിരുന്നു. കടുത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചതില്‍ ഷാഫിക്കും പങ്കുണ്ടെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചൂണ്ടികാട്ടുന്നത്.

കൂടുതല്‍ പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന. നേരത്തെ കോണ്‍ഗ്രസ് കടുത്ത നടപടികളിലേക്ക് നീങ്ങാതിരുന്നത് ഷാഫിയുള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണ്. സംഭവം കൈവിട്ടുപോയതോടെ കോണ്‍ഗ്രസെടുത്ത തീരുമാനത്തെ ഷാഫിക്കും പിന്തുണക്കേണ്ടിവരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയാകെ പ്രതിരോധത്തിലാക്കി മാങ്കൂട്ടം വിഷയം കത്തിക്കേറുനമ്പോള്‍ ഇനിയൊരു പിന്തുണ ആര്‍ക്കും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. മാങ്കൂട്ടത്തിലിനെതിരായ പാരാതികള്‍ നേരത്തെ തന്നെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയുന്നത് പോലെ ഷാഫിക്കും അറിയാമായിരുന്നുവെന്നതാണ് ഗൗരവം വര്‍ദ്ദിപ്പിക്കുന്നത

ഗുരുതരമായ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുമ്പും ഷാഫി പറമ്പില്‍ സ്വീകരിച്ചത്. അടുത്ത അനുയായിയായ രാഹുലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാതെ മുങ്ങുകയായിരുന്നു ഷാഫി. പാര്‍ടി നടപടിയെടുത്തിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നുമാണ് ഷാഫി നിരന്തരമായി ആവര്‍ത്തിക്കുന്നത്.

 

Top