തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം സമരം ചെയ്യാനെത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത കെ എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തില്‍.മഹിജയുടെ മാതാവിന്റെ സമരത്തിനിടയില്‍ ഷാജഹാന്റെ അമ്മയുടെ സമരവും പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് സൂചന . മകനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചത്. ഷാജഖാനെ പൊലീസ് വിട്ടു നല്‍കുന്നത് വരെ സമരം തുടുമെന്നാണ് തങ്കമ്മയുടെ നിലപാട്.
കെ എം ഷാജഹാന് എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇവര്‍ സമരത്തിന് ബാഹ്യ ഇടപെടല്‍ നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു.
അതേസമയം, ജിഷ്ണു പ്രണോയിക്ക് നീതി തേടിയുള്ള സഹോദരി അവിഷ്ണയുടെ നിരാഹാര സമരവും തുടരുകയാണ്. അവിഷ്ണയെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കാനുള്ള പൊലീസ് ശ്രമം മൂന്നാം തവണയും പരാജയപ്പെട്ടിരുന്നു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ അവിഷ്ണയെ അറസ്റ്റു ചെയ്ത് നീക്കാന്‍ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയെങ്കിലും നാട്ടുകാര്‍ ഇടപെട്ടതോടെ ശ്രമം പാളുകയായിരുന്നു. ആശുപത്രിയില്‍ നിരാഹാരസമരം നടത്തയിരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.