ഷാജന്‍ സ്‌കറിയ എവിടെ പോയി? മറുനാടൻ മലയാളി ഓഫീസുകളിലും റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ്; പോലീസ് അന്വേഷണം ഊര്‍ജിതം

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ഥാപനത്തിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. കണ്ണൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. ഷാജന്‍ സ്‌കറിയയെ കണ്ടെത്തുന്നതിനാണ് പരിശോധന.

വ്യാജവാര്‍ത്താ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷവും ഷാജന്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ് റെയ്ഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം സെഷന്‍സ് കോടതി വിധി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് വി ജി അരുണിന്റേതാണ് വിധി.

Top