ഷക്കീലയുടെ മരണത്തില്‍ ദുരൂഹത! ‘ഭര്‍ത്താവും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ടു; വിരോധം തീര്‍ക്കാന്‍ ‘ഭര്‍തൃബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍

തലശേരി:ഷക്കീലയുടെ മരണത്തില്‍ ദുരൂഹത.ഷക്കീലയുടെ ഭര്‍ത്താവും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ടതിന്റെ വിരോധം തീര്‍ക്കാന്‍ ‘ഭര്‍തൃബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു .ഭര്‍തൃമതിയും രണ്ടു പിഞ്ചുകുട്ടികളുടെ മാതാവുമായ ഷ്ഗക്കീലയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ ആണ് കണ്ടെത്തിയിരുന്നത് .പാനൂര്‍ ചെണ്ടയാട് പുത്തലത്ത് വീട്ടില്‍ ഷക്കീല (25) യെ ഭര്‍തൃഗൃഹമായ എലാങ്കോട് തിരുവാല്‍ പള്ളിക്കു സമീപം പുളിയുള്ളപറന്പത്ത് വീട്ടിലാണ് 2016 ഡിസംബര്‍ 24ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.

ഷക്കീലയുടെ മാതാവ് ഖദീജ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസന്വേഷണം തലശേരി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന് കൈമാറിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതിയുടെ ഭര്‍ത്താവ് യൂസഫ് (30), ബന്ധുവായ സഫിയ (44) എന്നിവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരുന്നു. യൂസഫും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ട ഷക്കീലയെ ഈ വിരോധം വച്ച് ഭര്‍തൃബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവദിവസം യുവതി ഗോവണിയില്‍നിന്ന് വീണു മരിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ഡിസംബര്‍ 24ന് അര്‍ധരാത്രി യുവതി മരിച്ചിട്ടും പിറ്റേദിവസം രാത്രി 8.30 ഓടെയാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് ഷക്കീലയുടെ അമ്മാവന്‍ നാച്ചയില്‍ അഷ്റഫ് രാഷ്‌ട്ര‌ദീപികയോട് പറഞ്ഞു. രാത്രി 12ന് മരണം സംഭവിച്ചിട്ടും രാവിലെ ഏഴോടെയാണ് ഷക്കീലയെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിക്കുന്നത്. ഗോവണിയില്‍നിന്നു വീണതാണെന്നാണ് ആശുപത്രി അധികൃതര്‍ക്കു നല്‍കിയ വിവരം. എന്നാല്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണത്തില്‍ ദുരൂഹത തോന്നുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നുവെന്ന് അഷ്റഫ് പറയുന്നു.shakkeela-thalassery

രണ്ടര വയസും എട്ടുമാസവും പ്രായമുള്ള രണ്ടു കുട്ടികളാണ് ഷക്കീലയ്ക്കുള്ളത്. വീടിന്‍റെ മുകളിലെ ജനാലയിലാണ് ഷക്കീല തൂങ്ങിമരിച്ചതെന്നും നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് കരുതി അറുത്ത് മുറിച്ച് കട്ടിലില്‍ കിടത്തുകയും വീടിനുള്ളിലെ രക്തക്കറകള്‍ തുടച്ചുനീക്കിയതായും ഭര്‍തൃബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ മരണം നടന്ന വീട്ടിലെ കട്ടിലില്‍ രക്തക്കറ കണ്ടതും ഷക്കീലയുടെ കണ്ണിനും ചെവിക്കും തോളിനും ഏറ്റ പരിക്കുകളും ദുരൂഹതയുളവാക്കിയിട്ടുണ്ട്.

306 ാംവകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇപ്പോള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിക‌ളില്‍ സഫിയയ്ക്ക് ജാമ്യം അനുവദിച്ച് ജയില്‍ മോചിതയായി. എന്നാല്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് യൂസഫിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്തതില്‍ ജയില്‍ മോചിതനായിട്ടില്ല. സംഭവത്തില്‍ മറ്റൊരു പ്രതിയായ ഭര്‍തൃമാതാവ് ഖദീജ (56) നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. 12ന് കോടതി വിധി പറയും.

Top