ശാലുവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്,ശാലുവിനെ അച്ഛൻ കൊല്ലാൻ കാരണം അമ്മയെ കുറിച്ചുള്ള സംശയങ്ങൾ. മദ്യം ആവിയായപ്പോള്‍ പോലീസ് സ്‌റ്റേഷനികീഴടങ്ങി

കോഴിക്കോട് :തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശിയാണ് ഏക മകള്‍ ശാലു (18)വിനെ കൊലപ്പെടുത്തിയത്. തന്നോടു പിണങ്ങിപ്പോയ ഭാര്യയെ ന്യായീകരിച്ചു സംസാരിച്ചതിനാണു ശശി മകളെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണു സംഭവം. ശശിയുടെ ഭാര്യ കുടുംബകലഹത്തെത്തുടര്‍ന്നു നാലുദിവസം മുന്‍പാണ് അവരുടെ വീട്ടിലേക്കു പോയത്.കുടുംബപ്രശ്‌നത്തെ തുടർന്നു ശശിയുടെ ഭാര്യ പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശിനി ശൈലജയും മകൻ പ്രസാദും നാലുദിവസം മുമ്പ് ശൈലജയുടെ വീട്ടിലേക്കു പോയിരുന്നു. പിതാവും മകളും മാത്രമാണ് ക്വാർട്ടേഴ്‌സിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം 11ഓടെ ഭാര്യയുമായുള്ള വഴക്ക് സംബന്ധിച്ച് ശശി മകളോടു സംസാരം തുടങ്ങി. ഇതു വാക്കേറ്റത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചെന്ന് പൊലീസ് പറഞ്ഞു. അടുക്കളയിൽ വച്ച് കഴുത്തിൽ തോർത്തുമുണ്ട് കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രതി മകളെ കൊന്നത്. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങും മുമ്പ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും സംശയിക്കുന്നു.

സംഭവത്തിനുശേഷം കാടപ്പടിയില്‍വച്ച് ശശി ട്രാന്‍സ്‌ഫോമറില്‍ പിടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പക്ഷേ, ഷോക്കേല്‍ക്കാതെ രക്ഷപെട്ടു. പുലര്‍ച്ചെ നാലോടെ ഇയാള്‍ സ്‌റ്റേഷനിലേക്കു നേരിട്ടെത്തുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ ശാലു ചേളാരിയിലെ സ്ഥാപനത്തില്‍ പിഎസ്‌സി. പരീക്ഷാ പരിശീലനത്തിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബ പ്രശ്നത്തെത്തുടര്‍ന്നു ശശിയുടെ ഭാര്യ െശെലജ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ പ്രസാദിനെയും കൂട്ടി പെരിന്തല്‍മണ്ണ അരക്കുപറമ്പിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. അതോടെ വാടക ക്വാര്‍ട്ടേഴ്സില്‍ ശശിയും മകളും മാത്രമായി. ശെലജ വീട്ടില്‍പ്പോയതിനെച്ചൊല്ലി ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ശശിയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ശശി മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന ശാലു കലാരംഗത്തും സജീവമായിരുന്നു. നേരത്തേ വേങ്ങര ഉപജില്ലാ കലോത്സവത്തില്‍ കലാതിലകമായിരുന്നു.

Top