കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്.നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍. രണ്ട് യുവതികളാണ് പ്രതികള്‍ വഞ്ചിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പ്രതികൾ നടിമാരെ കേന്ദ്രീകരിച്ച് ബ്ലാക്ക്മെയിലിംഗ് നടത്തുന്ന സംഘമാണ് ഇതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘം മുൻപ് മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്മെയിൽ ചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.
ഇവരില്‍ ഒരാള്‍ കൊച്ചി സ്വദേശിനിയായ നടിയും മറ്റേയാള്‍ ആലപ്പുഴ സ്വദേശിനിയായ മോഡലുമാണ്. പ്രതികള്‍ക്കെതിരേ ഇന്നലെ തന്നെ ഇവര്‍ മരട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇതുസംബന്ധിച്ചു വിശദമായ പരിശോധന നടത്തിവരികയാണെന്നും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മരട് സിഐ വിനോദ് അറിയിച്ചു. പ്രതികള്‍ കൂടുതല്‍പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലു പേരെയാണ് മരട് പോലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. വിവാഹാലോചനയുടെ പേരില്‍ നടിയുടെ കുടുംബവുമായി അടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.
ആറംഗ സംഘത്തിലെ നാലുപേരെയാണ് മരട് പോലീസ് തൃശൂരില്‍ നിന്ന് പിടികൂടിയത്.വാടാനപ്പള്ളി അമ്പലത്ത് വീട്ടില്‍ റഫീക്ക് (30), കന്നംകളം കമ്മക്കാട്ടു വീട്ടില്‍ രമേഷ് (35), കൊടുങ്ങല്ലൂര്‍ കയ്പമംഗലം പുത്തന്‍പുര വീട്ടില്‍ ശരത് (25), ചേറ്റുവ കുണ്ടലിയൂര്‍ അമ്പലത്ത് വീട്ടില്‍ അഷറഫ്(52) എന്നിവരാണ് പിടിയിലായി ഇപ്പോള്‍ റിമാന്‍ഡിലുള്ളത്. രണ്ടു പേര് ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മരട് സിഐ അറിയിച്ചു.
ആള്‍മാറാട്ടം, ഭീഷണിപ്പെടുത്തി പണംതട്ടൽ എന്നിങ്ങനെയുള്ള കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് കാണണമെന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നിനാണ് നാലംഗ സംഘം ഷംന കാസിമിന്റെ മരടിലുള്ള വീട്ടില്‍ എത്തിയത്.അതിന് ഒരാഴ്ച്ച മുമ്പ് കോഴിക്കോട് തങ്ങള്‍ കുടുംബത്തില്‍ നിന്നാണെന്നും പയ്യന്റെ പിതാവാണെന്നും സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ വിളിച്ചിരുന്നു. ഇയാള്‍ വിവാഹക്കാര്യം സൂചിപ്പിക്കുകയും മൂന്നിന് വൈകുന്നേരം നാലിന് വിവാഹം ആലോചിക്കുന്ന അന്‍വറും മാതാവുമായി എത്താം എന്നും പറഞ്ഞിരുന്നു.
എന്നാല്‍ അന്നു രാവിലെ 11 ന് പയ്യനും മാതാപിതാക്കളും ഇല്ലാതെ ആറംഗ സംഘമാണ് മരടിലെത്തിയത്. വിവാഹം ആലോചിക്കുന്ന അന്‍വര്‍ എന്ന യുവാവും മാതാപിതാക്കളും മറ്റൊരു മരണാവശ്യം ഉള്ളതുകൊണ്ട് എത്താന്‍ കഴിഞ്ഞില്ല എന്നാണിവര്‍ വീട്ടുകാരോട് പറഞ്ഞത്. ഇതോടെ നടിയുടെ വീട്ടുകാര്‍ക്ക് വന്നവരെക്കുറിച്ച് സംശയങ്ങളായി.
അന്‍വര്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയ യുവാവ് വീട്ടുകാരുമായും നടിയുമായും ഫോണില്‍ വിളിക്കാനാരംഭിച്ചു. ടിക് ടോക്ക് വീഡിയോയും അയക്കാന്‍ തുടങ്ങി.പിന്നീട് ഇയാള്‍ നടിയെ വിളിച്ച് വിവാഹത്തിന് താല്പര്യമുണ്ടെന്നും എന്നാല്‍ സാമ്പത്തികമായി പ്രതിസന്ധിയുള്ളതിനാല്‍ അടിയന്തിരമായി ഒരു ലക്ഷം രൂപ വേണമെന്നും പണം സുഹൃത്തിന്റെ കൈയില്‍ കൊടുത്തു വിട്ടാല്‍ മതിയെന്നും പറഞ്ഞു.
പണം നല്കാന് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ പിന്നീട് ഭീഷണിയായി. പണം ലഭിക്കില്ലെന്നായപ്പോള്‍ സിനിമാരംഗത്തെ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബപരമായ രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കലായി.
ഇതിനെ തുടര്‍ന്നാണ് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അന്‍വര്‍ എന്ന ഇല്ലാത്ത കഥാപാത്രമുണ്ടാക്കി പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. പിടിയിലായ റഫീക്കാണ് നടിയെ അന്‍വര്‍ എന്ന പേരില്‍ വിളിച്ചിരുന്നതെന്നാണ് അറിയുന്നത്. കൂടാതെ നടിയില്‍നിന്നും പ്രതികള്‍ 10 ലക്ഷം രൂപയോളം തട്ടിയെടുക്കാനും ലക്ഷ്യമിട്ടിരുന്നതായാണ് വിവരം.വി. മുരളീധരന്റെ വിമർശനത്തിനിടെ കേരളത്തെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രത്തിന്റെ കത്ത്.സുരേന്ദ്രനെ പോലെ തന്നെ മുരളീധരനും കസറുന്നുണ്ട് .കേരളത്തിലെ ബിജെപിക്ക് എന്തൊരു ഗതികേടാണിത്