ഷം​ന കാ​സി​മി​നെ ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ല;നടക്കുന്നത് വ്യാജ പ്രചരണം; നടപടിയെടുക്കുമെന്ന് ടിനി ടോം.

കൊച്ചി:ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടൻ ടിനി ടോം. ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. ഇന്ന് ഫേസ്ബുക്ക് ലൈവിലെത്തിയാണ് ടിനി ടോം ഇക്കാര്യങ്ങൾ പറഞ്ഞത്.ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം.

‘ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെഎസ്ആർടിസി യാത്രയായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്’- ടിനി ടോം പറയുന്നു. ‘ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്.’- ടിനി ടോം കൂട്ടിച്ചേർത്തു. പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങൾ എന്തിനാണ് അന്തരീക്ഷത്തിൽ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിക്കുന്നു.


അതേസമയം ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സി​നി​മ ബ​ന്ധം വ്യ​ക്ത​മാ​യ​തോ​ടെ കൂ​ടു​ത​ല്‍ സി​നി​മ​ക്കാ​രെ ചോ​ദ്യം ചെ​യ്യും എന്നാണു റിപ്പോർട്ട് .പ്ര​തി​ക​ളെ കു​റി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും തെ​ളി​വു ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​ണി​ത്. ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തു.

ഇ​നി ര​ണ്ടു ന​ട​ന്‍​മാ​രി​ല്‍ നി​ന്നു​കൂ​ടി മൊ​ഴി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ഹാ​രി​സ് ആ​ണ് ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്ത​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രെ​ന്നു പ​റ​ഞ്ഞു ത​ന്നെ​യാ​ണു പ്ര​തി​ക​ള്‍ ത​ന്നെ വി​ളി​ച്ച​ത്.

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ഷാ​ജി പ​ട്ടി​ക്ക​ര വ​ഴി​യാ​ണു ഫോ​ണ്‍ ന​മ്പ​ര്‍ അ​വ​ര്‍​ക്കു ല​ഭി​ച്ച​തെ​ന്നും ധ​ര്‍​മ​ജ​ന്‍ വെ​ളി​പ്പെ​ടു​ത്തി. ഹെ​യ​ര്‍ സ്റ്റൈ​ലി​സ്റ്റ് ഹാ​രി​സി​നെ തൃ​ശൂ​രി​ല്‍​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളാ​യ റ​ഫീ​ഖും മു​ഹ​മ്മ​ദ് ഷ​രീ​ഫും ഹാ​രി​സും ബ​ന്ധു​ക്ക​ളാ​ണ്.ഹാ​രി​സ് വ​ഴി​യാ​ണ് പ്ര​തി​ക​ള്‍ ഷം​ന​യെ ബ​ന്ധ​പ്പെ​ട്ട​ത്. ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് ഉ​ച്ച​യോ​ടെ ഷം​ന നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. മ​ര​ടി​ലെ വീ​ട്ടി​ല്‍ 14 ദി​വ​സം ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. ഷം​ന​യു​ടെ മൊ​ഴി ഓ​ണ്‍​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ഹാ​രി​സ് പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം സി​നി​മ മേ​ഖ​ല​യി​ലെ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. മേ​ക്ക​പ്പ് മാ​നാ​ണ് അ​റ​സ്റ്റി​ലാ​യ ഹാ​രി​സ്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ ഫോ​ണി​ല്‍​നി​ന്നും ധ​ര്‍​മ​ജ​ന്‍റെ ന​മ്പ​ര്‍ കി​ട്ടി​യി​രു​ന്നു.ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ചോ​ദി​ക്കാ​ന്‍ ആ​ണ് ധ​ര്‍​മ​ജ​നെ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ത​ട്ടി​പ്പു​കാ​രെ​പ്പ​റ്റി ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും അ​ഷ്‌​ക​ര്‍ അ​ലി എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ള്‍ ആ​ണ് ന​മ്പ​ര്‍ വാ​ങ്ങി​യ​തെ​ന്നും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ഷാ​ജി പ​ട്ടി​ക്ക​ര വ്യ​ക്ത​മാ​ക്കി.

ഇ​യാ​ള്‍ സി​നി​മ നി​ര്‍​മി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​നാ​ലാ​ണ് ന​മ്പ​ര്‍ ന​ല്‍​കി​യ​തെ​ന്നും ഷാ​ജി പ​ട്ടി​ക്ക​ര പ​റ​ഞ്ഞു. ബ്ലാ​ക്ക് മെ​യി​ല്‍ കേ​സി​ലെ ത​ട്ടി​പ്പി​ന്‍റെ ആ​സൂ​ത്ര​ണ​ത്തി​ല്‍ ഹാ​രി​സി​ന് മു​ഖ്യ പ​ങ്കു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റാ​യ ഹാ​രി​സ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. ത​ട്ടി​പ്പ് സം​ഘ​ത്തെ​യും ഷം​ന കാ​സി​മി​നെ​യും ബ​ന്ധ​പ്പെ​ടു​ത്തി​യ​തി​ല്‍ ഇ​യാ​ള്‍​ക്കു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ പ​രാ​തി​ക്കാ​രി​യി​ല്‍​നി​ന്നും വ്യ​ക്ത​ത വേ​ണ്ടി​വ​രു​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ഖ​റെ പ​റ​ഞ്ഞു.

ഷം​ന കാ​സി​മി​ന്‍റെ അ​ച്ഛ​ന്‍ കാ​സി​മി​ന്‍റെ​യും അ​മ്മ റൗ​ല ബീ​വി​യു​ടെ​യും മൊ​ഴി​യും ഇ​ന്ന് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. എ​ന്നാ​ല്‍ ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ഇ​ട​നി​ല​ക്കാ​രു​ള്ള​താ​യി അ​റ​യി​ല്ലെ​ന്നും ഷം​ന​യു​ടെ അ​മ്മ റൗ​ല ബീ​വി പ​റ​ഞ്ഞു.

കേ​സി​ല്‍ കൂ​ടു​ത​ല്‍ യു​വ​തി​ക​ളെ ഇ​ര​ക​ളാ​ക്കി​യെ​ങ്കി​ലും പ​ല​രും പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് താ​ല്‍​പ്പ​ര്യ​ക്കു​റ​വ് അ​റി​യി​ക്കു​ന്ന​ത് പോ​ലീ​സി​ന് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. കു​ടും​ബ​പ​ര​മാ​യ പ്ര​ശ​ ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ല യു​വ​തി​ക​ളും പി​ന്മാ​റു​ന്ന​ത്.

ഈ ​പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ ഏ​ഴു കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. എ​ട്ടു പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലു​മാ​യി. അ​തി​നി​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​നു വേ​ണ്ടി ഇ​ട​നി​ല​ക്കാ​രി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച​തു പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​യെ​ന്ന് ഇ​ര​ക​ളി​ലൊ​രാ​ളാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി വെ​ളി​പ്പെ​ടു​ത്തി.
പ​രാ​തി​യും കേ​സു​മാ​യി ന​ട​ന്നാ​ല്‍ ഭാ​വി ന​ശി​പ്പി​ക്കു​മെ​ന്ന് ഇ​വ​ര്‍ ഇ​പ്പോ​ഴും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും വെ​ളി​പ്പെ​ടു​ത്തി. പ​രാ​തി​യി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്ഇ​വ​ര്‍.

കഴിഞ്ഞ ദിവസമാണ് ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുന്നതോടെയാണ് ബ്ലാക്ക്‌മെയിലിംഗ് സംഘത്തെ കുറിച്ചുള്ള ചുരുളുകളഴിയുന്നത്.

Top