ഷംന ബ്ലാ​ക്ക്‌​മെ​യി​ൽ കേ​സിൽ വ​രന്‍റെ ‘ഉമ്മയെ’തേടി പോലീസ്. ഇവര്‍ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ?

കൊ​ച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവായിരിക്കയാണ് . കഴിഞ്ഞ ദിവസം കോടതി ജാമ്യത്തിൽ വിട്ടയച്ച പ്രതികളെ രാത്രിയോടെ വീണ്ടും അറസ്റ്റിലായി .അതിനിടെ ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ വി​വാ​ഹാ​ലോ​ച​ന​യു​മാ​യെ​ത്തി​യ വ​രന്‍റെ ഉ​മ്മ​യാ​യി അ​ഭി​ന​യി​ച്ച വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​നി​യെ തേടി പോലീസ്.ഇവരോട് ചോദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇവർ മു​ങ്ങി ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

ന​ടി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് പ​രി​ച​യ​പ്പെ​ട്ട പ്ര​തി​ക​ളി​ലൊ​രാ​ളാ​യ റ​ഫീ​ഖ് പെ​ണ്ണു​കാ​ണാ​നാ​യി ഷം​ന​യു​ടെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച സം​ഘ​ത്തി​ലാ​യി​രു​ന്നു ഇ​വ​ര്‍ ഉ​മ്മ വേ​ഷ​ത്തി​ലെ​ത്തി​യ​ത്. മ​ക​ന്‍ ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി​യാ​ണെ​ന്ന് ഷം​ന​യോ​ട് പ​റ​ഞ്ഞ ഇ​വ​ര്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം ഷം​ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ന്ന​ലെ ജാ​മ്യം ല​ഭി​ച്ച മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റു ചെ​യ്തു. അ​ബൂ​ബ​ക്ക​ര്‍, ഹാ​രി​സ്, ശ​ര​ത് എ​ന്നി​വ​ര്‍​ക്കാ​ണ് എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വ്യ​വ​സ്ഥ​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.എ​ന്നാ​ല്‍ പ​ര​സ്യ​ചി​ത്ര​ത്തി​നെ​ന്ന പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ വാ​ള​യാ​റി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ന്ന​ലെ രാ​ത്രി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ബൂ​ബ​ക്ക​റും ശ​ര​ത്തും ഷം​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ സം​ഘ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു. ആ​റാം പ്ര​തി​യാ​യ ഹാ​രി​സ് മു​ഖ്യ​പ്ര​തി​യാ​യ റ​ഫീ​ക്കി​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.വി​വാ​ഹാ​ലോ​ച​ന​യു​മാ​യി എ​ത്തി​യ സം​ഘം വ​ര​ന്‍ അ​ബൂ​ബ​ക്ക​റാ​യി ഷം​ന​യ്ക്ക് കാ​ണി​ച്ചു​കൊ​ടു​ത്ത​ത് ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി​യും കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി​യു​മാ​യ യാ​സി​ര്‍ എ​ന്ന​യാ​ളു​ടെ ചി​ത്ര​മാ​യി​രു​ന്നു. ടി​ക് ടോ​ക്കി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍ യാ​സി​റി​ന്‍റെ ചി​ത്രം സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​തേ​തു​ട​ര്‍​ന്ന് യാ​സി​റി​നെ ഇ​ന്ന​ലെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചി​രു​ന്നു. പ്ര​തി​ക​ളു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് യാ​സി​ര്‍ പ​റ​ഞ്ഞു.നാ​ലു​മാ​സം മു​മ്പാ​ണ് ദു​ബാ​യി​യി​ല്‍ നി​ന്നും കാ​സ​ര്‍​കോ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് ടി​ക് ടോ​ക്കി​ല്‍ പോ​സ്റ്റി​ടാ​റു​ള്ള​തെ​ന്നും യാ​സി​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ്രതികൾ ഉൾപ്പെട്ട സംഘം വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന് പിന്നിലുണ്ടായ ചതികളെക്കുറിച്ച് നടിയും കുടുംബവും മനസ്സിലാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ റഫീഖാണ് യാസിറിന്റെ ചിത്രങ്ങൾ പലപ്പോഴായി നടിയ്ക്ക് അയച്ചുകൊടുത്തിട്ടുള്ളത്. കേസിൽ ആറ് പേർ അറസ്റ്റിലായെങ്കിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുന്നുണ്ട്. ഇതിനിടെ തട്ടിപ്പ് സംഘം നടിയുടെ വീട്ടിലെത്തിയതിന് പിന്നാലെ വീട് സന്ദർശിച്ച നിർമാതാവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഐജി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്.

തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ ഷംനയുടെ വീട്ടിലെത്തി മടങ്ങിയതിന് ശേഷം ഇതേ നിർമാതാവ് വീട്ടിലെത്തിയതായി ഷംന കാസിം മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ നിർമാതാവിന്റെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. വിദേശത്തുണ്ടായിരുന്ന ഇയാൾ നാട്ടിലെത്തിയതും ഷംനയുടെ വീട്ടിലെത്തിയതുമാണ് സംശയത്തിന് വക നൽകുന്നത്. ഒരു മെസേജ് ലഭിച്ചതോടെയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഇത് തട്ടിപ്പ് സംഘത്തിന് വേണ്ടിയാണെന്നാണ് സംശയിക്കപ്പെടുന്നത്.

Top