വീണ്ടു ഞെട്ടിക്കുന്ന ഇംഗ്ലീഷ് വാക്കുമായി തരൂര്‍. തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നത് സംബന്ധിച്ച ട്വീറ്റിലാണ് ഇന്നലെ തരൂര്‍ ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ വാക്കുകളില്‍ ഒന്ന് പ്രയോഗിച്ചത്. ഈ വാക്കി വളരെയധികം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പലരും ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും നിര്‍മ്മിച്ചു. എന്നാലിതാ അതിന് പുറകേ തരൂരിന്റെ അടുത്ത വാക്ക് എത്തിയിരിക്കുയാണ്.
പഴയ വാക്കുമായി ബന്ധപ്പെട്ട നടത്തിയ ട്വീറ്റിലാണ് തരൂര്‍ നീളം കൂടിയ പുതിയ വാക്ക് പ്രയോഗിച്ചിരിക്കുന്നത്. ‘hippopotomonstrosesquipedaliophobia’ എന്നതാണ് പുതുതായി തരൂര്‍ പുറത്തെടുത്ത വാക്ക്. എന്നാല്‍ പേടിക്കേണ്ട ഇത് നീളം കൂടിയ വാക്കുകളെ ഭയയപ്പെടുന്നതിനെ സൂചിപ്പിക്കുന്ന ഒരു വാക്കാണെന്ന് തരൂര്‍ തന്നെ പറയുന്നു.
‘ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം ആദ്യത്തെ കടുംപ്രയോഗം നടത്തിയത്. 29 അക്ഷരങ്ങളുള്ള ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) വാക്കുമായാണ് തരൂര്‍ ആളുകളെ ഞെട്ടിച്ചത്.
ഫ്ലൊക്സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷിലെ ‘ഫിക്കേഷനും’ ചേര്‍ന്നാണ് ഈ വാക്കുണ്ടായത്. ഒന്നിനും മൂല്യം കല്പിക്കാത്ത പ്രവൃത്തി അല്ലെങ്കില്‍ ശീലം എന്നാണ് ഈ വാക്കിന്റെ അര്‍ഥം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ വാക്കിന്റെ ഉദ്ഭവം. ബ്രിട്ടനിലെ ഈറ്റന്‍ കോളേജിലെ വിദ്യാര്‍ഥികളോ അധ്യാപകരോ ആരോ ഒരുതമാശയ്ക്കുണ്ടാക്കിയ വാക്കാണിതെന്നാണ് കരുതുന്നത്.