ശശി തരൂർ കുരുക്കിലാകുന്നു !!അഴിയെണ്ണേണ്ടി വരും?!

സുനന്ദ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. ഭാര്യ സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂരിന്റെ മേൽ കൊലപാതകക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന്‌ ഡൽഹി പൊലീസ്‌ ആവശ്യപ്പെട്ടു .
മരണത്തിനുമുമ്പ്‌ സുനന്ദ പുഷ്‌കർ വാർത്താസമ്മേളനം നടത്താൻ ആലോചിച്ചിരുന്നതായും പൊലീസ്‌ ശനിയാഴ്‌ച പ്രത്യേക കോടതിയെ അറിയിച്ചു.സുനന്ദയും ഭർത്താവ്‌ തരൂരും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ദുബായിൽ പോയപ്പോഴും കലഹിക്കാറുണ്ടായിരുന്നുവെന്ന്‌ വീട്ടുജോലിക്കാരന്റെ മൊഴിയിലുണ്ട്‌. ഒരിക്കൽ നിയന്ത്രണം വിട്ട സുനന്ദ തരൂരിനെ അടിച്ചു.

ഹെറാൾഡ് ന്യുസ് ടിവി’യുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂരും പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായില്‍ മൂന്നു രാത്രികള്‍ ഒരുമ്മിച്ച് ചിലവഴിച്ചുവെന്ന സുനന്ദയുടെ സുഹൃത്തിന്റെ മൊഴിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദത്തിനിടെ ചൂണ്ടിക്കാണിച്ചത്.സുനന്ദയുടെ മാധ്യമപ്രവര്‍ത്തക കൂടിയായ സുഹൃത്ത് നളിനി സിങ്ങിന്റെ മൊഴിയാണ് അതുല്‍ കോടതിയില്‍ വായിച്ചത്. നാലു വര്‍ഷമായി സുനന്ദയെ അറിയാം. അവസാന വര്‍ഷങ്ങളില്‍ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ തന്നോട് പങ്കുവെച്ചിരുന്നു. തരൂരും മെഹാറും മൂന്നു രാത്രി ഒരുമ്മിച്ച് കഴിഞ്ഞെന്നും തന്നോട് മരിക്കുന്നതിന് തൊട്ടുതലേന്ന് സുനന്ദ ഫോണില്‍ വിളിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.

Top