അനുപമ പരമേശ്വരന്റെ പുതിയ തെലുങ്ക് ചിത്രം ‘ശതമാനം ഭവതി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ‘ശതമാനം ഭവതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജനുവരി 14നാണ് റിലീസ്. പ്രണയത്തിന് പ്രധാന്യമുള്ള ഒരു കുടുംബ ചിത്രമാണ് ശതമാനം ഭവതി. തെലുങ്ക് യുവതാരം ഷര്‍വന്ദാണ് നായക വേഷത്തില്‍. വിഗ്നേശ സതീഷാണ് സിനിമ സംവിധാനം ചെയ്യുന്നത്.

https://youtu.be/UZ5ov0Bb0rc

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിക്കി ജെ മേയര്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. പ്രകാശ് രാജ്, ജയസുധ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. പ്രേമത്തിന് ശേഷം വളരെ പെട്ടന്ന് തന്നെ തെലുങ്കിലേക്ക് ചുവട് മാറ്റുകയായിരുന്നു അനുപമ. പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് ശ്രദ്ധ നേടിയതോടെ കൂടുതല്‍ അവസരങ്ങളും ലഭിച്ചു. തമിഴ് ചിത്രം കൊടിയിലും മികച്ചൊരു കഥാപാത്രം അനുപമയ്ക്ക് ലഭിച്ചിരുന്നു.

Top