എൽഡിഎഫ് 2025 ൽ 125 സീറ്റു പിടിക്കും..യുഡിഎഫ് കോട്ടകൾ പിടിച്ചെടുക്കും.ചെന്നിത്തലയെ വീഴ്ത്താൻ ഷേയ്ക്ക് പി ഹാരിസിനെ സിപിഐഎമ്മിലെത്തിക്കും

കൊച്ചി: 2025 ലും ഭരണം ഉറപ്പിക്കാനുള്ള കരുനീക്കവുമായി സിപിഎം .2025 ൽ 125 സീറ്റു പിടിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള കരുനീക്കം ഇപ്പോൾ തന്നെ തുടങ്ങി.അതിനായി സിപിഎം ദുര്ബലമായതും എന്നാൽ ശക്തമായ പ്രവർത്തനത്താൽ യുഡിഎഫ് കേന്ദ്രങ്ങൾ പിടിക്കാനുള്ള മണ്ഡലങ്ങളും ലക്‌ഷ്യം വെച്ച് നീക്കം തുടങ്ങി. അതിനായി വോട്ടു ബാങ്ക് സ്വാധീനമുള്ളവരെ സിപിഎമ്മിൽ എത്തിക്കും .ലീഗിന്റെയും കോൺഗ്രസിന്റെയും കോട്ടകളിൽ വിള്ളൽ ഉണ്ടാക്കും .2025 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ സമ്പൂർണ്ണമായി പരാജയപ്പെടുത്തും .അതിനായി പ്രതിപക്ഷ മണ്ഡലങ്ങൾ ലക്‌ഷ്യം വെച്ച പ്രവർത്തനം ഊർജിതമാക്കി .എല്‍ജെഡി വിട്ട ഷേയ്ക്ക് പി ഹാരിസ് സിപിഐഎമ്മിലേക്ക് എത്തിക്കാനുള്ള നീക്കം തുടങ്ങി

ഷേയ്ക്ക് പി ഹാരിസ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടികാഴ്ച്ച പുരോഗമിക്കുകയാണ്. കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയാണ് കൂടിക്കാഴ്ച. നിലവിലെ സാഹചര്യങ്ങള്‍ കോടിയേരിയെ ബോധ്യപ്പെടുത്തി. എംവി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു ഷേയ്ക്ക് പി ഹാരിസിന്റെ രാജി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജിക്കത്തിൽ ആരോപിച്ചത് ഇങ്ങനെ ആയിരുന്നു :

‘കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈനില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടന രാഷ്ട്രീയപരമായ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ചില സഖാക്കള്‍ ഉന്നയിച്ചിരുന്നല്ലോ. അതില്‍ പ്രധാനമായും എല്‍.ജെ.ഡിയുടെ സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണ്ണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു. അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല.

അതിനുശേഷം താങ്കള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ചില മാറ്റങ്ങള്‍ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തു.”

”പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍.ജെ.ഡി എന്ന താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വയ്ക്കുന്നു

Top