കൊല്ലം: ആരോപണം ഉന്നയിച്ച ഗണേഷ് കുമാറിന് ചുട്ടമറുപടിയുമായി ഷിബു ബേബി ജോര്‍ജെത്തി. താന്‍ അഹങ്കാരിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ് അംഗീകരിക്കുന്നു. അത് നല്ല പിതാവിന് പിറന്നതു കൊണ്ടാണ് അഹങ്കാരിയായത്. തന്റെ പിതാവ് അഴിമതിക്കേസില്‍ ജയിലില്‍ പോയിട്ടില്ലെന്നും ഷിബു പറയുന്നു
യുഡിഎഫ് സര്‍ക്കാരില്‍ ടീം സോളാറിന് സഹായം നല്‍കിയത് ഗണേഷ് കുമാറാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബു ബേബി ജോണിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്ന് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഷിബു ബേബി ജോണ്‍ വഞ്ചകനാണെന്നും തന്നെ വഞ്ചിച്ചതിന് ലഭിച്ച ശിക്ഷയാണ് ചവറയിലെ തോല്‍വിയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഷിബുവിനെതിരെ സരിതയെ കൊണ്ട് മൊഴി പറയിപ്പിച്ചുവെന്ന് വാദം ശരിയല്ലെന്നും ഷിബു ബേബി ജോണിനെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ചത് താനാണെന്നുളള ധാരണയിലാകും അപ്രകാരം മൊഴി നല്‍കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അഹങ്കാരവും അഴിമതിയുമാണ് ഷിബുവിനെ തോല്‍പ്പിച്ചതെന്നും ഗണേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
സോളാര്‍ കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് മുന്‍ മന്ത്രി കെബി ഗണേഷ്‌കുമാറാണെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ സോളാര്‍ അന്വേഷണ കമീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. താന്‍ സരിതയെ നേരിട്ട് കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ടീം സോളാറിന്റെ പരിപാടികളിലൊന്നും സംബന്ധിച്ചിട്ടുമില്ല. സരിത തന്നെ വിളിച്ചതായും ഓര്‍ക്കുന്നില്ല. സരിത തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമീഷന്‍ തെളിവായി കാണിച്ച കാള്‍ ലിസ്റ്റില്‍ നാലുതവണ മാത്രമാണ് സരിത തന്നെ വിളിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഗണേഷ് കുമാറിന്റെ കുടുംബപ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ താന്‍ ശ്രമിച്ചതാണെന്ന് ശത്രൂതയക്ക് കാരണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു. ഗണേഷിന്റെ മുന്‍ ഭാര്യ യാമിനിയുടെ ജീവിതം തകര്‍ത്ത സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരാണ് സരിതയുടേത്. ഇതിനെതിരെ താന്‍ എടുത്ത നിലപാടാണ് ഗണേഷിനെ ചൊടിപ്പിച്ചതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.